ജീ​വ​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​രു​ത്: മാ​ർ ഐ​റേ​നി​യോ​സ്
ജീ​വ​നെ ന​ശി​പ്പി​ക്കു​ന്ന​തി​നു വി​ശ്വാ​സി​ക​ൾ ത​യാ​റാ​വ​രു​ത്: മാ​ർ ഐ​റേ​നി​യോ​സ്
Thursday, April 27, 2017 1:51 PM IST
കൊ​​​ച്ചി: ഗ​​​ർ​​​ഭ​​​പാ​​​ത്ര​​​ത്തി​​​ൽ ഉ​​​രു​​​വാ​​​യ ശി​​​ശു​​​വി​​​നെ നി​​​സാ​​​ര​​​കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും പേ​​​രി​​​ൽ ന​​​ശി​​​പ്പി​​​ക്കാ​​​ൻ വി​​​ശ്വാ​​​സി​​​ക​​​ൾ ഒ​​​രി​​​ക്ക​​​ലും ത​​​യാ​​​റാ​​​വ​​​രു​​​തെ​​​ന്നു കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്. ഫി​​​യാ​​​ത്ത് മി​​​ഷ​​​ൻ ക​​​റു​​​കു​​​റ്റി​​​യി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ ന​​​ട​​​ന്ന പ്രോ​​​ലൈ​​​ഫ് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

സ്വാ​​​ർ​​​ഥ​​​താ​​​ല്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി വാ​​​യു​​​വും മ​​​ണ്ണും ജ​​​ല​​​വും മ​​​ലി​​​ന​​​മാ​​​ക്കു​​​ന്ന​​​തു വി​​​ശ്വാ​​​സി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ലും ഉ​​​ണ്ടാ​​​ക​​​രു​​​ത്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍റെ​​​യും പ്ര​​​കൃ​​​തി​​​യു​​​ടെ​​​യും സം​​​ര​​​ക്ഷ​​​ണം ഓ​​​രോ വി​​​ശ്വാ​​​സി​​​യു​​​ടെ​​​യും ദൗ​​​ത്യ​​​മാ​​​ണ്.

പ​​​രി​​​ശു​​​ദ്ധ​​മാ​​​താ​​​വി​​​ന്‍റെ മ​​​ധ്യ​​​സ്ഥ​​​ത​​​യി​​​ൽ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യും മ​​​നു​​​ഷ്യ​​​ന​​ന്മ​​യ്ക്കു​​​വേ​​​ണ്ടി​​​യും പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സ​​​മൂ​​​ഹ​​​ത്തി​​​ൽ സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​ത്യാ​​​ശ​​​യു​​​ടെ​​​യും വ​​​ക്താ​​​ക്ക​​​ളാ​​​കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​ണ്ടെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​തോ​​​മ​​​സ് മേ​​​നാം​​​പ​​​റ​​​ന്പി​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​റ്റാ​​​ന​​​ഗ​​​ർ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് ക​​​ട്രു​​​കു​​​ടി​​​യി​​​ൽ പ്ര​​​സം​​​ഗി​​​ച്ചു.


കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ർ​​​ജ് എ​​​ഫ്. സേ​​​വ്യ​​​ർ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് യു​​​ഗേ​​​ഷ് തോ​​​മ​​​സ് പു​​​ളി​​​ക്ക​​​ൻ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ഏ​​​ബ്ര​​​ഹാം പു​​​ത്ത​​​ൻ​​​കു​​​ളം, ഇ.​​​സി. ജോ​​​ർ​​​ജ്, ചാ​​​ർ​​​ളി പോ​​​ൾ, മാ​​​ർ​​​ട്ടി​​​ൻ ന്യൂ​​​ന​​​സ്, റോ​​​ണ റി​​​ബെ​​​യ്റോ, ഷൈ​​​നി തോ​​​മ​​​സ്, ഫ്രാ​​​ൻ​​​സി​​​സ്ക ചി​​​റ്റൂ​​​ർ, ജോ​​​സ് ഓ​​​ലി​​​ക്ക​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.