മധ്യവയസ്ക കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
മധ്യവയസ്ക കൊല്ലപ്പെട്ടു, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ
Thursday, April 27, 2017 1:12 PM IST
റാ​​ന്നി: മ​​ധ്യ​​വ​​യ​​സ്ക​ കൊ​​ല്ല​​പ്പെ​​ട്ടു, ഒ​​പ്പം താ​​മ​​സി​​ച്ചി​​രു​​ന്ന​​യാ​​ൾ അ​​റ​​സ്റ്റി​​ൽ. ഇ​​ടു​​ക്കി ഉ​​പ്പു​​ത​​റ കു​​റു​​ന്പ​​ന​​യ്ക്ക​​ൽ ശോ​​ഭ​​ന (40) യാ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​വർക്കൊപ്പം താ​​മ​​സി​​ച്ചുവ​​ന്ന വ​​ട​​ശേ​​രി​​ക്ക​​ര നെ​​യ്ത്ത​​ടം കു​​ന്നേ​​ൽ​​ത​​റ​​യി​​ൽ കോ​​ശി​യാ​​ണ് (ബി​​നു-41) അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​യാ​​ളു​​ടെ സ​​ഹോ​​ദ​​രി​​യു​​ടെ ബ​​ന്ധു​​വാ​​ണ് ശോ​​ഭ​​ന​​യെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ബു​​ധ​​നാ​​ഴ്ച രാ​​ത്രി​​യാ​​ണ് ശോ​​ഭ​​ന കൊ​​ല്ല​​പ്പെ​​ട്ട​​ത്.

സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് പോ​​ലീ​​സ് പ​​റ​​യു​​ന്ന​​ത്: ല​​ഹ​​രി വ​​സ്തു​​ക്ക​​ൾ പ​​തി​​വാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ബി​​നു​​വി​​ന്‍റെ ഭാ​​ര്യ പി​​ണ​​ങ്ങി പ്പോ​​യ ശേ​​ഷം ഒ​​ന്നി​​ല​​ധി​​കം സ്ത്രീ​​ക​​ളു​​മാ​​യി ഇ​​യാ​​ൾ​​ക്കു ബ​​ന്ധ​​മു​​ണ്ടാ​​യി​​രു​​ന്നു. ശോ​​ഭ​​ന​​യെ 28 ദി​​വ​​സം മു​​ന്പാ​​ണ് ബി​​നു നെ​​യ്ത്ത​​ട​​ത്തി​​ലെ വീ​​ട്ടി​​ലെ​​ത്തി​​ച്ച് ഒ​​ന്നി​​ച്ചു താ​​മ​​സം തു​​ട​​ങ്ങി​​യ​​ത്. ബു​​ധ​​നാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ഇ​​യാ​​ൾ മ​​ദ്യ​​പി​​ച്ചെ​​ത്തി​​യ​​തി​​നെ ചൊ​​ല്ലി ശോ​​ഭ​​ന വ​​ഴ​​ക്കു​​ണ്ടാ​​ക്കി. ഇ​​തി​​ൽ കു​​പി​​ത​​നാ​​യ ബി​​നു ശോ​​ഭ​​ന​​യെ ഭി​​ത്തി​​യി​​ലേ​​ക്കു ത​​ള്ളി. ഭി​​ത്തി​​യി​​ലി​​ടി​​ച്ച് ത​​ല​​യ്ക്കു പൊ​​ട്ട​​ലേ​​റ്റ ഇ​​വ​​ർ ത​​റ​​യി​​ലേ​​ക്കു വീ​​ണു. ത​​ല​​യി​​ലേ​​റ്റ മു​​റി​​വു ഗൗ​​നി​​ക്കാ​​തെ ബി​​നു ശോ​​ഭ​​ന​​യെ ആ​​ക്ര​​മി​​ച്ചു.


ത​​ല ഒ​​ന്നി​​ല​​ധി​​കം ത​​വ​​ണ നി​​ല​​ത്ത് അ​​ടി​​ച്ച​​തോ​​ടെ ശോ​​ഭ​​ന കൊ​​ല്ല​​പ്പെ​​ട്ടു. തു​​ട​​ർന്ന് അ​​വി​​ടെ ത​​ന്നെ കി​​ട​​ന്നുറങ്ങിയ ബി​​നു രാ​​ത്രി ഒ​​ന്പ​​തോ​​ടെ ഉ​​ണ​​ർ​​ന്ന​​പ്പോ​​ഴാ​​ണ് ശോ​​ഭ​​ന​​യ്ക്ക് അ​​ന​​ക്കം ഇ​​ല്ലെ​​ന്നു മ​​ന​​സി​​ലാ​​യ​​ത്. ഇ​​യാ​​ൾ അ​​യ​​ൽ​​ക്കാ​​ർ അ​​ട​​ക്ക​​മു​​ള്ള​​വ​​രെ വി​​വ​​രം അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. താ​​ൻ വീ​​ട്ടി​​ലെ​​ത്തു​​ന്പോ​​ൾ ശോ​​ഭ​​ന ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും തു​​ട​​ർ​​ന്ന് മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ താ​​നും കിട​​ന്നു​​റ​​ങ്ങി​​യെ​​ന്നു​​മാ​​ണ് ഇ​​യാ​​ൾ അ​​യ​​ൽ​​വാ​​സി​​ക​​ളോ​​ടു പ​​റ​​ഞ്ഞ​​ത്.

സ​​മീ​​പ​​വാ​​സി​​ക​​ൾ വി​​വ​​രം അ​​റി​​യി​​ച്ച​​ത​​നു​​സ​​രി​​ച്ച് രാ​​ത്രി​​യി​​ൽത​​ന്നെ സ്ഥ​​ല​​ത്തെ​​ത്തി​​യ പോ​​ലീ​​സ് സം​​ഘം ബി​​നു​​വി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. പോ​​ലീ​​സി​​നോ​​ടും ആ​​ദ്യം ബി​​നു കു​​റ്റ​​സ​​മ്മ​​തം ന​​ട​​ത്തി​​യി​​ല്ല. ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​​ണ് ഇ​​യാ​​ൾ കു​​റ്റം സ​​മ്മ​​തി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​ന്ന് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.