വി​ശ്വ​സം​സ്കൃ​ത പ്ര​തി​ഷ്ഠാ​ൻ സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Thursday, April 27, 2017 1:12 PM IST
തൃ​​​ശൂ​​​ർ: വി​​​ശ്വ​​​സം​​​സ്കൃ​​​ത പ്ര​​​തി​​​ഷ്ഠാ​​​ൻ 37-ാമ​​​ത് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും ഞാ​​​യ​​​റാ​​​ഴ്ച​​​യു​​​മാ​​​യി തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കും. നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം സം​​​സ്കൃ​​​ത സി​​​നി​​​മാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ രാ​​​ജേ​​​ഷ് ഹെ​​​ബ്ബാ​​​ർ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഡോ.​​പി.​​​കെ. ശ​​​ങ്ക​​​ര​​​നാ​​​രാ​​​യ​​​ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​കും. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നാ​​​ളെ ര​​​ണ്ടി​​​നു നീ​​​രാ​​​ഞ്ജ​​​ലി ഹാ​​​ളി​​​ൽ സം​​​സ്കൃ​​​ത സം​​​ഭാ​​​ഷ​​​ണ ശി​​​ബി​​​ര​​​ങ്ങ​​​ളി​​​ലെ പ​​​ഠി​​​താ​​​ക്ക​​​ളു​​​ടെ ക​​​ലാ​​​പ​​​രി​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും. പ​​​ണ്ഡി​​​ത​​​ര​​​ത്നം പു​​​ര​​​സ്കാ​​​രം ഡോ.​​പി.​​​കെ. മാ​​​ധ​​​വ​​​നു ചി​​​ന്മ​​​യ​​​മി​​​ഷ​​​ൻ അ​​​ധ്യ​​​ക്ഷ​​​ൻ ഗ​​​ഭീ​​​രാ​​​ന​​​ന്ദ ന​​​ൽ​​​കും. ശ​​​ർ​​മാ​​​ജി പു​​​ര​​​സ്കാ​​​രം ന​​​രി​​​യാ​​​പു​​​രം ശ്രീ​​​കു​​​മാ​​​റി​​​നു ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്രം ത​​​ന്ത്രി ചേ​​​ന്നാ​​​സ് ദി​​​നേ​​​ശ​​​ൻ ന​​​ന്പൂ​​​തി​​​രി​​​പ്പാ​​​ട് ന​​​ൽ​​​കും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്ര​​​ണ​​​വം ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ, ഡോ.​​​മ​​​ഹേ​​​ഷ് ബാ​​​ബു, ടി.​​​സി. സ​​​ജീ​​​വ്, പി.​​​ആ​​​ർ. ശ​​​ശി, ര​​​മേ​​​ശ് കേ​​​ച്ചേ​​​രി എ​​​ന്ന​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.