കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററും ഗിരിദീപം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും സംയുക്തമായി സ്വകാര്യ മേഖലയിലെ 3000 ത്തോളം ഒഴിവുകളിലേക്ക് 29ന് രാവിലെ ഒന്‍പത് മുതൽ കളത്തിപ്പടി ഗിരിദീപം സ്കൂളിൽ ’ദിശ 2017’ എന്ന പേരിൽ മെഗാ തൊഴിൽ മേള നടത്തും. മേളയിൽ നാല്പതോളം കന്പനികൾ പങ്കെടുക്കും.
എൻബിഎഫ്സി, ഹോസ്പിറ്റൽ, റീട്ടെയിൽ, എഡ്യൂക്കേഷൻ സെക്ടർ, ഓട്ടോമൊബൈൽ, ബാങ്കിംഗ്, ഹോസ്പിറ്റാലിറ്റി, ഐടി, മാനുഫാക്ച്ചറിംഗ്, എഫ്എംസിജി, ടെലികോ, ബിപിഒ സെക്ടർ, ടെക്നിക്കൽ-നോണ്‍ ടെക്നിക്കൽ, എന്നീ മേഖലയിലാണ് ഒഴിവുകൾ. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, പിജി യോഗ്യതയുളള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. 0481 2563451, 9961760233, 9605774945, 7907781126.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.