ലോ​ട്ട​റി​യടി​ച്ച 50 പ​വ​ന്‍ ന​ല്‍​കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്
Wednesday, April 26, 2017 1:41 PM IST
കൊ​​​ച്ചി: ആ​​​റു വ​​​ര്‍​ഷം മു​​​ൻ​​പു ലോ​​​ട്ട​​​റി​​​യ​​ടി​​ച്ച സ​​​മ്മാ​​​ന​​​ത്തു​​​ക​​​യ്‌​​​ക്കൊ​​​പ്പ​​​മു​​​ള്ള 50 പ​​​വ​​​ന്‍ സ്വ​​​ര്‍​ണം ര​​​ണ്ടു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. സ​​​മ്മാ​​​ന​​​ത്തു​​​ക ഇ​​​തു​​​വ​​​രെ ന​​​ല്‍​കി​​​യി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ത​​​മി​​​ഴ്‌​​​നാ​​​ട്ടി​​​ലെ ഡി​​​ണ്ടി​​​ഗ​​​ല്‍ സ്വ​​​ദേ​​​ശി എ​​​ന്‍. ​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു തീ​​​രു​​​മാ​​​നം.

50 പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​മോ അ​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​തി​​​നു തു​​​ല്യ​​​മാ​​​യ പ​​​ണ​​​മോ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. വീ​​​ഴ്ച വ​​​രു​​​ത്തി​​​യാ​​​ല്‍ ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ ഹ​​​ര്‍​ജി​​​ക്കാ​​​ര​​നു ലോ​​​ട്ട​​​റി​​​യ​​​ടി​​​ച്ച ദി​​​വ​​​സം മു​​​ത​​​ലു​​​ള്ള പ​​​ത്തു ശ​​​ത​​​മാ​​​നം പ​​​ലി​​​ശ ന​​​ല്‍​ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.
2011 ലാ​​​ണു ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യ്ക്കി​​​ടെ മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ല്‍നി​​​ന്നു രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എ​​​ടു​​​ത്ത വി​​​ന്‍​വി​​​ന്‍ ലോ​​​ട്ട​​​റി​​​ക്ക് സ​​​മ്മാ​​​ന​​​മ​​​ടി​​​ച്ച​​​ത്. നാ​​​ല്‍​പ​​​ത് ല​​​ക്ഷം രൂ​​​പ​​​യും 50 പ​​​വ​​​ന്‍ സ്വ​​​ര്‍​ണ​​​വു​​​മാ​​​യി​​​രു​​​ന്നു സ​​​മ്മാ​​​നം. സ​​​മ്മാ​​​ന​​​ത്തു​​​ക ല​​​ഭി​​​ക്കാ​​​ന്‍ പ​​​ല​​​ത​​​വ​​​ണ ലോ​​​ട്ട​​​റി ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും അ​​​ന്യ​​സം​​​സ്ഥാ​​​ന​​​ക്കാ​​​ര​​​നു ലോ​​​ട്ട​​​റി​​​യ​​​ടി​​​ച്ച​​​തി​​​നെ​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കേ​​​ണ്ട​​​തു​​​ണ്ടെ​​​ന്നും ടി​​​ക്ക​​​റ്റ് യ​​​ഥാ​​​ര്‍​ഥ​​​മാ​​​ണോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു വ​​​കു​​​പ്പ് മ​​​റു​​​പ​​​ടി ന​​​ല്‍​കി​​​യ​​​ത്.


2015ല്‍ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​പ്ര​​​കാ​​​രം സ​​മ്മാ​​ന​​ത്തു​​ക മാ​​ത്രം ന​​​ല്‍​കി​. നി​​​കു​​​തി​​​യും ക​​​മ്മീ​​​ഷ​​​നും ക​​​ഴി​​​ച്ച് 24,50,000 രൂ​​​പ​​​യാ​​​ണു ല​​​ഭി​​​ച്ച​​​ത്. 50 പ​​​വ​​​നെ​​ക്കു​​റി​​ച്ചു ചോ​​ദി​​ച്ച​​പ്പോ​​ൾ സ​​​ര്‍​ക്കാ​​​ര്‍ സ്വ​​​ര്‍​ണം കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്നും ഇ​​​തു ല​​​ഭി​​​ക്കു​​​ന്പോൾ ന​​​ല്‍​കാമെ ന്നു​​മാ​​യി​​രു​​ന്നു അ​​​റി​​​യി​​​ച്ച​​ത്.

ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ച് 16നു ​​​ലോ​​​ട്ട​​​റി വ​​​കു​​​പ്പി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച മ​​​റു​​​പ​​​ടി​​​യി​​​ലും സ്വ​​​ര്‍​ണം സ​​​ര്‍​ക്കാ​​​രി​​​ല്‍നി​​​ന്നു ല​​​ഭ്യ​​​മാ​​​യി​​​ല്ലെ​​​ന്നാ​​​ണു പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.