റ​ബ​ർ വി​ല​സ്ഥി​ര​ത: കു​ടി​ശി​ക 18 കോ​ടി
Wednesday, April 26, 2017 1:30 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല​​സ്ഥി​​ര​​താ പ​​ദ്ധ​​തി​​യി​​ൽ ക​​ർ​​ഷ​​ക​​ർ​​ക്കു ല​​ഭി​​ക്കാ​​നു​​ള്ള സ​​ർ​​ക്കാ​​ർ കു​​ടി​​ശി​​ക 18 കോ​​ടി രൂ​​പ. ഒ​​രു കി​​ലോ​ഗ്രാം റ​​ബ​​റി​​ന് 150 രൂ​​പ ഉ​​റ​​പ്പാ​​ക്കു​​ന്ന സ​​ഹാ​​യ പ​​ദ്ധ​​തി​​യി​​ൽ ര​​ണ്ടു മാ​​സ​​മാ​​യി അ​​പ് ലോ​​ഡിം​​ഗ് മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ്. നി​​ല​​വി​​ൽ ന​​ട​​പ്പു​​വി​​ല​​യ​​നു​​സ​​രി​​ച്ച് ഒ​​രു കി​​ലോ​ഗ്രാ​മി​ന് 10 രൂ​​പ​​യു​​ടെ സ​​ഹാ​​യം ല​​ഭി​​ക്കേ​​ണ്ട​​താ​​ണ്. സ​​ർ​​ക്കാ​​ർ​ത​​ല​​ത്തി​​ൽ സ​​ഹാ​​യം വൈ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ർ​​ഷ​​ക​​ർ ബി​​ല്ലു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​തി​​ൽ താ​​ത്​​പ​​ര്യം കാ​​ണി​​ക്കു​​ന്നി​​ല്ല. ജൂ​​ണ്‍ 30ന് ​​വി​​ല സ്ഥി​​ര​​താ പ​​ദ്ധ​​തി​​യു​​ടെ ര​​ണ്ടാം​​ഘ​​ട്ടം അ​​വ​​സാ​​നി​​ക്കു​​ക​​യാ​​ണ്. ജൂ​​ലൈ ഒ​​ന്നി​​നു മൂ​​ന്നാം ഘ​​ട്ടം തു​​ട​​ങ്ങു​​ന്ന​​തോ​​ടെ പ​​ഴ​​യ ബി​​ല്ലു​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സ​​രം ഇ​​ല്ലാ​​താ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.