എം.എം. മണിയെ പുറത്താക്കണം: പി.സി. ജോർജ്
എം.എം. മണിയെ പുറത്താക്കണം: പി.സി. ജോർജ്
Sunday, April 23, 2017 11:11 AM IST
കോ​ട്ട​യം: സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു പ​രാ​മ​ർ​ശം ന​ട​ത്തു​ക​യും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘി​ക്കു​ക​യും ചെ​യ്ത എം.​എം. മ​ണി​യെ മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്നും പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.

വേ​ത​ന വ​ർ​ധ​ന​വി​നും തൊ​ഴി​ൽ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കും വേ​ണ്ടി തോട്ടംതൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ മൂ​ന്നാ​റി​ൽ ന​ട​ത്തി​യ സ​മ​ര​ത്തെ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ അ​പ​മാ​നി​ച്ച മ​ന്ത്രി ഒ​രു നി​മി​ഷം പോ​ലും സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ന​ല്ലെ​ന്നും പി.​സി. ജോ​ർ​ജ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.