മ​ണ്ണു​മാ​ന്തി​ക​ൾ മ​ല​യി​റ​ങ്ങു​ന്പോ​ൾ ഒ​ഴി​പ്പി​ക്ക​ലു​ക​ൾ ശ്ര​മ​ക​ര​മാ​കും
മ​ണ്ണു​മാ​ന്തി​ക​ൾ മ​ല​യി​റ​ങ്ങു​ന്പോ​ൾ ഒ​ഴി​പ്പി​ക്ക​ലു​ക​ൾ ശ്ര​മ​ക​ര​മാ​കും
Saturday, April 22, 2017 1:04 PM IST
മൂ​​ന്നാ​​ർ: പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള മൂ​ന്നാ​റി​ൽ മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​യ​ന്ത്രി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​നം പ​ല ത​ല​ങ്ങ​ളി​ലും തി​രി​ച്ച​ടി​യാ​കും. ഒ​​ഴി​​പ്പി​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ളി​​ലും നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ലും ഒ​​ഴി​​ച്ചു​​കൂ​ടാ​​നാ​​വാ​​ത്ത സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു മ​​ണ്ണു​​മാ​​ന്തി​ യ​​ന്ത്ര​​ങ്ങ​​ൾ. ഇ​വ മൂ​ന്നാ​ർ മ​ല​നി​ര​ക​ളി​ൽ​നി​ന്നു പ​ടി​യി​റ​ങ്ങു​മ്പോ​ൾ അ​ന്പ​തോ​ളം മ​ണ്ണു​മാ​ന്തി​ക​ളു​ടെ മു​​ര​​ൾ​​ച്ച​യാ​ണ് നി​ല​യ്ക്കാ​ൻ പോ​കു​ന്ന​ത്. നി​​ർ​​മാ​​ണ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു മ​ണ്ണു​മാ​ന്തി​ക​ളെ പി​​ൻ​​വ​​ലി​​ക്കാ​​നാ​​വു​​മെ​​ങ്കി​​ലും മ​​ണ്ണി​​ടി​​ച്ചി​​ൽ​​പോ​​ലു​​ള്ള പ്ര​​കൃ​​തി ദു​​ര​​ന്ത​​ങ്ങ​​ളു​​ടെ സ​​മ​​യ​​ത്ത് ഇ​വ​യു​ടെ സ​​ഹാ​​യം അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. മാ​​സ​​ങ്ങ​​ൾ നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന മ​​ഴ​​ക്കാ​​ല​​ത്തു മൂ​​ന്നാ​​റി​​ലെ റോ​​ഡു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​നു സ​​മീ​​പ​​വും മ​​ണ്ണി​​ടി​​ച്ചി​​ൽ പ​​തി​​വാ​​ണ്. ചു​​രു​​ങ്ങി​​യ സ​​മ​​യ​​ത്തി​​നു​​ള്ളി​​ൽ മ​​ണ്ണു​​നീ​​ക്കി ഗ​​താ​​ഗ​​തം പു​​ന​​സ്ഥാ​​പി​​ക്കു​​വാ​​നും വീ​​ടി​​നു മു​​ക​​ളി​​ലേ​​ക്കു വീ​​ഴു​​ന്ന പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ളും മ​​ണ്‍​കൂ​​ന​​ക​​ളു​​മെ​​ല്ലാം അ​​ക​​റ്റി ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്താ​നും മ​ണ്ണു​മാ​ന്തി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.


അ​തേ​സ​മ​യം, നി​​ർ​​മാ​​ണ മേ​​ഖ​​ല​​യ്ക്ക് ഇ​വ​യു​ടെ അ​​ഭാ​​വം ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​കും. മ​ണ്ണു​മാ​ന്തി​യു​ടെ സ​​ഹാ​​യം​​കൊ​​ണ്ടാ​​ണു മ​​ല​​നി​​ര​​ക​​ൾ വെ​​ട്ടി​​നി​​ര​​ത്തി ചു​​രു​​ങ്ങി​​യ കാ​​ലം​​കൊ​​ണ്ടു ബ​​ഹു​​നി​​ല​​ക്കെ​​ട്ടി​​ട​​ങ്ങ​​ൾ പ​​ണി​​തി​​രു​​ന്ന​​ത്. പു​​തി​​യ തീ​​രു​​മാ​​ന​​ത്തി​​ലൂ​​ടെ നി​​ർ​​മാ​​ണ സൈ​​റ്റു​​ക​​ളി​​ൽ​​നി​​ന്നു ഇ​വ വ​​ഴി​​മാ​​റു​​ന്പോ​​ൾ വീ​​ണ്ടും അ​​വി​​ടെ മാ​​നു​​ഷി​​ക അ​​ധ്വാ​​നം ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.