കാ​​ഴ്ചപ​​രി​​മി​​ത​​ർ​​ക്കു​​ള്ള വി​​ദ്യാ​​ല​​യ​​ത്തി​​ൽ പ്ര​​വേ​​ശ​​നം
Saturday, April 22, 2017 12:17 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പൊ​​​​തു​​വി​​​​ദ്യാ​​​​ഭ്യാ​​​​സ വ​​​​കു​​​​പ്പി​​​​ന്‍റെ കീ​​​​ഴി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം വ​​​​ഴു​​​​ത​​​​ക്കാ​​​​ട് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദ്യാ​​​​ല​​​​യ​​​​ത്തി​​​​ൽ 2017 - 2018 അ​​​​ധ്യ​​​​യ​​​​ന വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്കു കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ളി​​​​ൽ​​നി​​​​ന്ന് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു.

അ​​​​ഞ്ചി​​​​നും 10നും ​​​​ഇ​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ഒ​​​​ന്നാം ക്ലാ​​​​സി​​​​ലേ​​​​ക്കും, സാ​​​​ധാ​​​​ര​​​​ണ സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന കാ​​​​ഴ്ച​​​​യി​​​​ല്ലാ​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ര​​​​ണ്ടു മു​​​​ത​​​​ൽ ഏ​​​​ഴു​​​​വ​​​​രെ​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ളി​​​​ൽ ടി​​​​സി യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലും പ്ര​​​​വേ​​​​ശ​​​​നം ന​​​​ൽ​​​​കും. കു​​​​റ​​​​ഞ്ഞ​​​​ത് 40 ശ​​​​ത​​​​മാ​​​​ന​​​​മോ അ​​​​തി​​​​നു മു​​​​ക​​​​ളി​​​​ലോ കാ​​​​ഴ്ച​​​​ക്കു​​​​റ​​​​വു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​ണ് പ്ര​​​​വേ​​​​ശ​​​​നം. ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കും പ്ര​​​​ത്യേ​​​​കം സൗ​​​​ജ​​​​ന്യ ഹോ​​​​സ്റ്റ​​​​ൽ സൗ​​​​ക​​​​ര്യ​​​​വും ഭ​​​​ക്ഷ​​​​ണ​​​​വും കു​​​​ട്ടി​​​​ക​​​​ളെ പ്ര​​​​ത്യേ​​​​കം പ​​​​രി​​​​ച​​​​രി​​​​ക്കു​​​​വാ​​​​ൻ പ്രാ​​​​പ്ത​​​​രാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സേ​​​​വ​​​​ന​​​​വും ല​​​​ഭ്യ​​​​മാ​​​​ണ്.


പാ​​​​ഠ്യ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മേ സം​​​​ഗീ​​​​തം, ഉ​​​​പ​​​​ക​​​​ര​​​​ണ​​​​സം​​​​ഗീ​​​​തം, ആ​​​​ധു​​​​നി​​​​ക വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ, ദി​​​​ന​​​​ച​​​​ര്യ​​​​പ​​​​രി​​​​ശീ​​​​ല​​​​നം, സ്വ​​​​ത​​​​ന്ത്ര സ​​​​ഞ്ചാ​​​​ര പ​​​​രി​​​​ശീ​​​​ല​​​​നം, കാ​​​​യി​​​​ക വി​​​​ദ്യാ​​​​ഭ്യാ​​​​സം തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യി​​​​ൽ വി​​​​ദ​​​​ഗ്ധ പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കും. ആ​​​​യി​​​​രം ബ്രെ​​​​യി​​​​ൽ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ളു​​​​ടെ ശേ​​​​ഖ​​​​ര​​​​മ​​​​ട​​​​ങ്ങി​​​​യ ബ്രെ​​​​യി​​​​ൽ ലൈ​​​​ബ്ര​​​​റി ല​​​​ഭ്യ​​​​മാ​​​​ണ്. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​രു​​​​ചി​​​​ക്ക​​​​നു​​​​സ​​​​രി​​​​ച്ചു​​​​ള്ള മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും. പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ര​​​​ക്ഷ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ, കാ​​​​ഴ്ച​​​​പ​​​​രി​​​​മി​​​​ത​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ വി​​​​ദ്യാ​​​​ല​​​​യം, വ​​​​ഴു​​​​ത​​​​ക്കാ​​​​ട്, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം - എ​​​​ന്ന വി​​​​ലാ​​​​സ​​​​ത്തി​​​​ൽ ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.
ഫോ​​ണ്‍ :0471 - 2328184, 8547326 805. ഇ-​​മെ​​യി​​ൽ-gbs.tvp m@gm ail.com. വെ​​ബ്സൈ​​റ്റ്:www.gs vt.in, www.gsvt.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.