മ​​ഞ്ഞ​​പ്പി​​ത്തം: ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണമെന്ന് ആരോഗ്യവകുപ്പ്
Saturday, April 22, 2017 12:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ഞ്ഞ​​​പ്പി​​​ത്ത​​​ബാ​​​ധ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു. ക​​​ര​​​ളി​​​നെ ബാ​​​ധി​​​ക്കു​​​ന്ന ഒ​​​രു വൈ​​​റ​​​സ് രോ​​​ഗ​​​മാ​​ണു മ​​​ഞ്ഞ​​​പ്പി​​​ത്തം. മ​​​ഞ്ഞ​​​പ്പി​​​ത്തം എ, ​​​ഇ വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ലൂ​​​ടെ​​​യും ക​​​ഴി​​​ക്കു​​​ന്ന ഭ​​​ക്ഷ​​​ണ​​​ത്തി​​​ൽ കൂ​​​ടി​​​യു​​​മാ​​​ണു പി​​​ടി​​​പെ​​​ടു​​​ന്ന​​​ത്. കൂ​​​ടു​​​ത​​​ലാ​​​യി ക​​​ണ്ടു​​​വ​​​രു​​​ന്ന​​​തു കു​​​ടി​​​വെ​​​ള​​​ള​​​ത്തി​​​ലൂ​​​ടെ​​​യും ഭ​​​ക്ഷ​​​ണ​​​ത്തി​​​ലൂ​​​ടെ​​​യും പ​​​ക​​​രു​​​ന്ന എ ​​​വി​​​ഭാ​​​ഗം മ​​​ഞ്ഞ​​​പ്പി​​​ത്ത​​​മാ​​​ണ്. ശ​​​രീ​​​ര​​​വേ​​​ദ​​​ന​​​യോ​​​ടു​​​കൂ​​​ടി​​​യ പ​​​നി, ത​​​ല​​​വേ​​​ദ​​​ന, ക്ഷീ​​​ണം, ഓ​​​ക്കാ​​​നം, ഛർ​​​ദി തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്രാ​​​രം​​​ഭ ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ.


യ​​​ഥാ​​​സ​​​മ​​​യം ചി​​​കി​​​ത്സ സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്നാ​​​ൽ ക​​​ര​​​ളി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കു​​​ക​​​യും മ​​​ര​​​ണം​​ സം​​​ഭ​​​വി​​​ക്കു​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.