വ​ൻ കൈ​യേ​റ്റ​ങ്ങ​ൾക്ക് എതി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​: മു​ഖ്യ​മ​ന്ത്രി
വ​ൻ കൈ​യേ​റ്റ​ങ്ങ​ൾക്ക് എതി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​: മു​ഖ്യ​മ​ന്ത്രി
Friday, April 21, 2017 1:07 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ എ​​​തി​​​രാ​​​ണെ​​​ന്നും വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.​​​ അ​​​തേ​​​സ​​​മ​​​യം, കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ സം​​​ര​​​ക്ഷി​​​ക്കും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​നു വ്യ​​​ക്ത​​​മാ​​​യ നി​​​ല​​​പാ​​​ട് ഉ​​​ണ്ടെ​​​ന്നും റ​​​വ​​​ന്യൂ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​നു ശേ​​​ഷം അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തി​​​നു രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ യോ​​​ഗം വി​​​ളി​​​ക്കും. അ​​​വി​​​ടെ പ​​​രി​​​സ്ഥി​​​തി പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ള്ള​​​തി​​​നാ​​​ൽ പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ യോ​​​ഗ​​​വും വി​​​ളി​​​ക്കും. മ​​​ത മേ​​​ല​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​ടെ​​​യും മാ​​​ധ്യ​​​മ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം വി​​​ളി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. സ​​​ർ​​​ക്കാ​​​രി​​​നെ അ​​​റി​​​യി​​​ക്കാ​​​തെ ചി​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​വി​​​ടെ ന​​​ട​​​ന്നു. അ​​​തു ശ​​​രി​​​യാ​​​യി​​​ല്ല.​​​അ​​​ക്കാ​​​ര്യം ജി​​​ല്ലാ ഭ​​​ര​​​ണ​​കൂ​​​ട​​​ത്തെ അ​​​റി​​​യി​​​ച്ച​​​താ​​​യും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.വ​​​ൻ​​​കി​​​ട കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ ഒ​​​ഴി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന​​​തു എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​യ​​​മാ​​​ണെ​​​ന്നു റ​​​വ​​​ന്യൂ മ​​​ന്ത്രി ഇ.​​​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.