ഹരിതം
ഹരിതം
Thursday, April 20, 2017 2:01 PM IST
സാ​ന്പാ​ർ ചീ​ര

ജോ​സ് മാ​ധ​വ​ത്ത്

ന​മ്മു​ടെ പ​ഴ​യ ത​ല​മു​റ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ഒ​രു ചീ​ര​യി​ന​മാ​ണ് നി​ത്യ ചീ​ര, മു​ട്ട​ച്ചീ​ര എ​ന്നീ പേ​രു​ക​ളി​ല​റി​യ​പ്പെ​ടു​ന്ന സാ​ന്പാ​ർ ചീ​ര. എ​ന്നാ​ൽ, അ​ധി​ക​മാ​രും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​യും കൃ​ഷി​ചെ​യ്യാ​തെ​യും പോ​യ ഈ ​ഇ​നം ഇ​ന്ന് അ​ന്യം നി​ന്നു​പോ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഒ​രി​ക്ക​ൽ പി​ടി​ച്ചു​ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് അ​ധി​ക പ​രി​ച​ര​ണ​മൊ​ന്നു​മി​ല്ലാ​തെ ത​ന്നെ പ​ന്ത്ര​ണ്ടു​മാ​സ​വും ഒ​രേ​മൂ​ട്ടി​ൽ നി​ന്നും ഇ​വ​യു​ടെ ഇ​ളം ത​ണ്ടും ഇ​ല​ക​ളും സു​ല​ഭ​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കും. എ​ത്ര​ക​ഠി​ന വ​ര​ൾ​ച്ച​യു​ണ്ടാ​യാ​ലും ഇ​ളം​ത​ണ്ടു​ക​ൾ ക​രി​യു​ന്ന​ത​ല്ലാ​തെ ചു​വ​ട് ന​ശി​ച്ചു​പോ​കി​ല്ല. ഏ​തു പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ലും പ​തി​റ്റാ​ണ്ടു​ക​ൾ പി​ടി​ച്ചു​നി​ൽ​ക്കാ​നു​ള്ള ക​ഴി​വ് ഇ​തി​നു​ണ്ട്. ഇ​ട​യ്ക്കി​ടെ ന​ന​യ്ക്കു​ക​യോ മ​ഴ ല​ഭി​ക്കു​ക​യോ ചെ​യ്യു​ന്പോ​ഴൊ​ക്കെ ഇ​ളം​ത​ണ്ടു​ക​ൾ വ​ള​ർ​ന്നു വ​രും.

യാ​തൊ​രു കീ​ട​ബാ​ധ​ക​ളും ഇ​ന്നേ​വ​രെ ഈ​ചെ​ടി​യെ ബാ​ധി​ച്ചു ക​ണ്ടി​ട്ടി​ല്ല. കീ​ട​ബാ​ധ​ക​ളെ അ​തി​ജീ​വി​ക്കു​വാ​നു​ള്ള ശേ​ഷി​യു​ള്ള​തി​നാ​ൽ രാ​സ​വ​ള​ങ്ങ​ളും കീ​ട​നാ​ശി​നി​ക​ളും ഒ​രി​ക്ക​ലും ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ല. നി​ത്യ​വും വി​ഷ​മു​ക്ത​മാ​യി​ട്ടു​ള്ള ഇ​ല​ക്ക​റി​ക​ൾ വേ​ണ​മെ​ന്നു​ള്ള​വ​ർ​ക്ക് ഇ​നി ധൈ​ര്യ​മാ​യി നി​ത്യ​ചീ​ര വ​ച്ചു​പി​ടി​പ്പി​ക്കാം. തോ​ര​ൻ, അ​വി​യ​ൽ, സാ​ന്പാ​ർ എ​ന്നി​ങ്ങ​നെ ചീ​ര​യി​ല ചേ​ർ​ക്കേ​ണ്ട ഏ​തി​നും ഇ​വ ഉ​പ​യോ​ഗി​ക്കാം. വ​ള​രെ രു​ചി​ക​ര​മാ​യ ഭ​ക്ഷ്യ​വി​ഭ​വ​മാ​ണ് ഇ​ത്. ച​ക്ക​ക്കു​രു തോ​ര​ൻ വ​യ്ക്കു​ന്പോ​ൾ നി​ത്യ​ചീ​ര​കൂ​ടി ചേ​ർ​ത്താ​ൽ ച​ക്ക​ക്കു​രു​വി​ന്‍റെ മ​ക്കു​മ​ണ​വും അ​രു​ചി​യും മാ​റി​ക്കി​ട്ടും, ത​ന്നെ​യ​ല്ല, ക​റി​ക്ക് രു​ചി​യു​മേ​റും.
ഇ​തു​കൊ​ണ്ട് തോ​ര​ൻ ഉ​ണ്ടാ​ക്കി, വാ​ങ്ങു​ന്ന​തി​നു മു​ന്പാ​യി, ആ​വ​ശ്യാ​നു​സ​ര​ണം ഒ​ന്നോ, ര​ണ്ടോ മു​ട്ട​കൂ​ടി ചേ​ർ​ത്തി​ള​ക്കി​യാ​ൽ തോ​ര​ൻ സ്വാ​ദി​ഷ്ട​മാ​യി​രി​ക്കും. എ​ന്നാ​ൽ മു​ട്ട നി​ർ​ബ​ന്ധ​മു​ള്ള ഒ​രു ചേ​രു​വ​യ​ല്ല.

വ​ള​പ്ര​യോ​ഗം

ചാ​ണ​ക​പ്പൊ​ടി​യോ മ​റ്റെ​ന്തെ​ങ്കി​ലും ജൈ​വ​വ​ള​ങ്ങ​ളോ ചേ​ർ​ത്തു​കൊ​ടു​ത്താ​ൽ ന​ന്നാ​യി വ​ള​രും. ഫോ​ണ്‍ ജോ​സ് മാ​ധ​വ​ത്ത്്: 96450 33622.

കൃ​ഷി രീ​തി​ക​ൾ

ത​ണ്ടു​ക​ൾ മു​റി​ച്ചു ന​ട്ടും വി​ത്തു​ക​ൾ പാ​കി​യും തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാം. ഒ​രു മ​ല്ലി​യു​ടെ അ​ത്ര​പോ​ലും വ​ലി​പ്പ​മി​ല്ലാ​ത്ത ഇ​തി​ന്‍റെ കാ​യ്ക്കു​ളളി​ൽ ക​റു​പ്പു നി​റ​ത്തി​ലു​ള്ള നി​ര​വ​ധി വി​ത്തു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. 15 സെ​ന്‍റീ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ഉ​യ​രം വ​യ്ക്കാ​തെ​യും അ​ധി​കം പ​ട​രാ​തെ​യും വൃ​ത്താ​കാ​ര​ത്തി​ൽ ഈ ​ചെ​ടി വ​ള​രു​ന്നു. വെ​റു​തേ മ​ണ്ണി​ൽ ന​ട്ടാ​ൽ മ​തി. ഗ്രോ​ബാ​ഗി​ലോ ചെ​ടി​ച്ച​ട്ടി​യി​ലോ ന​ടാം.


വേ​ണാ​ട് സി​ഗ്നേ​ച്ച​ർ ചി​ക്ക​ൻ

ടോം ​ജോ​ർ​ജ്

വേ​ണാ​ട് പൗ​ൾ​ട്രി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​യു​മാ​യി​ചേ​ർ​ന്ന് ക്യുആർ കോഡുള്ള വേ​ണാ​ട് സി​ഗ്നേ​ച്ച​ർ ചി​ക്ക​ൻ ഇ​നി ആ​ർ​ക്കും വി​ൽ​ക്കാം. വി​ൽ​പ​ന​യ്ക്കു​ള്ള ഒൗ​ട്ട്‌ലെറ്റ് തു​ട​ങ്ങു​ന്ന​തി​ന് 80,000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ബാ​ർ​ഡ് ധ​ന​സ​ഹാ​യ​ത്തോ​ടെ, സൗ​ജ​ന്യ​മാ​യി ക​ന്പ​നി ന​ൽ​കും. ക​ർ​ഷ​ക​ർ​ക്ക് വ​ള​ർ​ത്താ​ൻ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ, തീ​റ്റ, വാ​ക്സി​ൻ മു​ത​ലാ​യ​വ യും ക​ന്പ​നി ന​ൽ​കും. കടയുടെ ബോർഡിൽ നബാർഡിന്‍റെയും കേരള കാർഷിക സർവകലാ ശാലയുടെയും മുദ്രകളുമുണ്ടാ കും.

ഗുണമേന്മയുള്ള ഇറച്ചി അറിഞ്ഞുവാങ്ങാനുള്ള അവ സരമാണ് ഇതിലൂടെ ഉപ ഭോക്താവിനു ലഭിക്കുന്നത്. ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ​ന രം​ഗ​ത്ത് ക്യു​ക്ക്് റെ​സ്പോ​ണ്‍​സ് കോ​ഡ്(​ക്യൂ​ആ​ർ കോ​ഡ്) സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ച​രി​ത്രം സൃ​ഷ്ടി​ക്കു​ക​യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ലെ വേ​ണാ​ട് പൗ​ൾ​ട്രി ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി. ഇവരുടെ ഫ്രാഞ്ചൈസികൾ വഴി വിൽക്കുന്ന കോഴി, വാ​ങ്ങു​ന്നവർക്ക് കോ​ഴി​യെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ക്യു​ആ​ർ കോ​ഡിൽ നിന്നറിയാം. സ്മാ​ർ​ട്ട് ഫോ​ണി​ലൂ​ടെ സ്കാ​ൻ ചെ​യ്താ​ൽ വി​വ​ര​ങ്ങ​ൾ മൊ​ബൈ​ലി​ൽ റെ​ഡി.

വേ​ണാ​ട് സി​ഗ്നേ​ച്ച​ർ ചി​ക്ക​ൻ എ​ന്ന​പേ​രി​ൽ ഇ​വ​ർ ന​ൽ​കു​ന്ന ജീ​വ​നു​ള്ള ചി​ക്ക​ൻ വി​ൽ​ക്കാ​ൻ ഇ​നി ആ​ർ​ക്കും ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങാം. ജൈ​വ​രീ​തി​യി​ൽ വ​ള​ർ​ത്തു​ന്ന കോ​ഴി​യു​ടെ കാ​ലി​ൽ സ്റ്റി​ക്ക​റി​ൽ ക്യു​ആ​ർ​കോ​ഡ് പ​തി​പ്പി​ക്കും. വ​ള​ർ​ത്തി​യ ക​ർ​ഷ​ക​ന്‍റെ കോ​ഡ് ന​ന്പ​ർ, വി​ലാ​സം, കോ​ഴി​ക്കു​ഞ്ഞി​നെ വാ​ങ്ങി​യ ഹാ​ച്ച​റി​യു​ടെ പേ​ര്, ന​ൽ​കി​യ ഭ​ക്ഷ​ണം ഏ​ത്, ആ ​ബാ​ച്ചി​ലെ കോ​ഴി​ക​ളു​ടെ എ​ണ്ണം, പ്രാ​യം, ബാ​ച്ച് ന​ന്പ​ർ എ​ന്നി​വ​യാ​ണ് കോ​ഡ് സ്കാ​ൻ ചെ​യ്യു​ന്പോ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന് ക​ന്പ​നി ചെ​യ​ർ​മാ​നും റി​ട്ട. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​മാ​യ ഡോ. ​കെ. ച​ന്ദ്ര​പ്ര​സാ​ദ് പ​റ​യു​ന്നു.

സൊ​യാ​ബീ​ൻ അ​ടി​സ്ഥാ​ന​മാ​യ വെ​ങ്കീ​സി​ന്‍റെ​യും ഗോ​ദ​റ​ജി​ന്‍റെ​യും സ​ർ​ട്ടി​ഫൈ​ഡ് വെ​ജി​റ്റേ​റി​യ​ൻ തീ​റ്റ​യാ​ണ് ന​ൽ​കു​ന്ന​ത്. ഹോ​ർ​മോ​ണ്‍, ആ​ന്‍റി​ബ​യോ​ട്ടി​ക്, സ്റ്റി​റോ​യ്ഡ്സ് എ​ന്നി​വ ഇ​ല്ലാ​ത്ത തീ​റ്റ​യാ​ണ് കോ​ഴി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്.

കോ​മ​ർ​ലാ​യു​ടെ​യും വെ​ങ്കീ​സി​ന്‍റെ​യും കോ​ഴി​ക്കു​ഞ്ഞ​ങ്ങ​ളെ​യാ​ണ് വ​ള​ർ​ത്താ​ൻ ന​ൽ​കു​ന്ന​ത്. ത​ങ്ങ​ൾ പ​റ​യു​ന്ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണോ ക​ർ​ഷ​ക​ർ കോ​ഴി​വ​ള​ർ​ത്തു​ന്ന​തെ​ന്ന​റി​യാ​ൻ ക​ന്പ​നി​യു​ടെ​യും ന​ബാ​ർ​ഡി​ന്‍റെ​യും കെ​വി​കെ​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ഒ​രോ പ്ര​തി​നി​ധി ഉ​ൾ​പ്പെ​ട്ട നാ​ലം​ഗ​സം​ഘം ഫാം ​പ​രി​ശോ​ധി​ക്കും. അ​തി​നുശേ​ഷ​മാ​ണ് കോ​ഡ് ന​ൽ​കു​ന്ന​ത്. വ​ള​ർ​ത്തു ചെ​ല​വും ലാ​ഭ​വും ചേ​ർ​ത്തു​ള്ള വി​ല​യാ​ണ് ന​ൽ​കു​ന്ന​ത്. വി​പ​ണി​വി​ല​യി​ലും 5-10 രൂ​പ കൂ​ട്ടി​യാ​ണ് വി​ൽ​പ​ന. സു​ര​ക്ഷി​ത ചി​ക്ക​ൻ ഉ​പ​ഭോ​ക്താ​വി​നും ന്യാ​യ​വി​ല ക​ർ​ഷ​ക​നും എ​ന്ന​താ​ണ് ഇ​വ​രു​ടെ മു​ദ്രാ​വാ​ക്യം. കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ നി​ക്സ​ണ്‍ ഗോ​മ​സ് ആ​ദ്യ ഫ്രാ​ഞ്ചൈ​സി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ ഉ​ട​ൻ​ത​ന്നെ തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നം.

മു​ട്ട​ക്കോ​ഴി​യും താ​റാ​വും

കോ​ഴി​മു​ട്ട ഉ​ത്പാ​ദ​ന​ത്തി​ന് ബി​വി 380 കോ​ഴി​ക​ളെ​ വളർ ത്താനായി കർഷകർക്കു നൽ കുന്നു. അ​ഞ്ചു കോ​ഴി​യും കൂ​ടൂം 2750 രൂ​പ​യ്ക്കാ​ണ് ന​ൽ​കു​ന്ന​ത്. 10 കോ​ഴി​യും കൂ​ടും 4800, 25 കോ​ഴി​യും കൂ​ടും- 9000, 50 കോ​ഴി​യും കൂ​ടും-17000, 100കോ​ഴി​യും കൂ​ടും- 33,000 എ​ന്ന നി​ര​ക്കി​ലാ​ണ് വി​ൽ​പ​ന. 3000ത്തി​ൽ അ​ധി​കം കോ​ഴി​ക​ളെ വാ​ങ്ങി​യാ​ൽ മു​ട്ട​ഗ്രാ​മം പോ​ലെ തീ​റ്റ​യും വാ​ക്സി​നും ക​ന്പ​നി ത​ന്നെ ന​ൽ​കും. മു​ട്ട വി​പ​ണ​ന​വും ക​ന്പ​നി ന​ട​ത്തി​ക്കൊ​ടു​ക്കും. താ​റാ​വു​വ​ള​ർ​ത്ത​ൽ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു വ്യാ​പി​പ്പി​ക്കാ​ൻ ചെ​യി​ൻ ലി​ങ്ക് കൂ​ടും കൃ​ത്രി​മ​ക്കു​ള​വും ഒ​രു ഫ്രെയ്മി​ൽ മാ​റ്റാ​വു​ന്ന രീ​തി​യി​ൽ ഡി​സൈ​ൻ ചെ​യ്ത് 25 താ​റാ​വും സ​ഹി​തം 9500 രൂ​പ​യ്ക്ക് ക​ന്പ​നി ന​ൽ​കു​ന്നു. മു​ട്ട, ഇ​റ​ച്ചി​ത്താ​റാ​വു​ക​ളെ വ​ള​ർ​ത്താ​നാ​യി ന​ൽ​കു​ന്നു​ണ്ട്്. കൊ​ട്ടാ​ര​ക്ക​ര​യി​ലു​ള്ള ഹെ​ഡ് ഓ​ഫീ​സി​ലാ​ണ് ക്യൂ​ആ​ർ കോ​ഡിം​ഗ് ന​ട​ത്തു​ന്ന​ത്.
ഫോ​ണ്‍: ഡോ. ​ച​ന്ദ്ര​പ്ര​സാ​ദ്- 8111884440.
ലേഖകന്‍റെ ഫോൺ: 93495 99023
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.