റ​ബ​ർവി​ല 140 രൂപയിലും ​താ​ഴേ​ക്ക്; വി​ല​സ്ഥി​ര​താ പ​ദ്ധ​തി വൈ​കുന്നു
റ​ബ​ർവി​ല 140 രൂപയിലും ​താ​ഴേ​ക്ക്; വി​ല​സ്ഥി​ര​താ പ​ദ്ധ​തി വൈ​കുന്നു
Wednesday, April 19, 2017 2:24 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വി​​ല ഇ​​ന്ന​​ലെ കി​​ലോ​​ഗ്രാ​മി​ന് ര​​ണ്ടു രൂ​​പ​​കൂ​​ടി താ​​ഴ്ന്നു. ഈ ​​ആ​​ഴ്ച മാ​​ത്രം ആ​​ർ​​ എ​​സ്ഐ​​സ് നാ​​ല് ഗ്രേ​​ഡി​​ന് ആ​​റു രൂ​​പ​​യു​​ടെ​​യും ഗ്രേ​​ഡ് അ​​ഞ്ചി​​ന് ഏ​​ഴു രൂ​​പ​​യു​​ടെ ഇ​​ടി​​വാ​​ണു​​ണ്ടാ​യ​​ത്. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 139 രൂ​​പ​​യും അ​​ഞ്ചാം ഗ്രേ​​ഡി​​ന് 136 രൂ​​പ​​യു​​മാ​​ണ് ഇ​​ന്ന​​ലെ റ​​ബ​​ർ ബോ​​ർ​​ഡ് വി​​ല.

മാ​​സ​​ങ്ങ​​ൾ​​ക്കു​ ശേ​​ഷം റ​​ബ​​ർ വി​​ല 140 രൂ​​പ​​യ്ക്കു താ​​ഴെ​​യെ​​ത്തി​​യ​​തോ​​ടെ ക​​ർ​​ഷ​​ക​​ർ ക​​ടു​​ത്ത ആ​​ശ​​ങ്ക​​യി​​ലാ​​ണ്. റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ പ്ര​​ഖ്യാ​​പി​​ത വി​​ല​​യേ​​ക്കാ​​ൾ ര​​ണ്ടു രൂ​​പ കു​​റ​​ച്ചാ​​ണു വ്യാ​​പാ​​രി​​ക​​ൾ ച​​ര​​ക്കു വാ​​ങ്ങു​​ന്ന​​ത്. വി​​ല തു​​ട​​രെ കു​​റ​​യു​​ന്ന​​തി​​നാ​​ൽ ര​​ണ്ടു ദി​​വ​​സ​​മാ​​യി ചെ​​റു​​കി​​ട വ്യാ​​പാ​​രി​​ക​​ളി​​ൽ ഒ​​രു വി​​ഭാ​​ഗം ച​​ര​​ക്കു വാ​​ങ്ങു​​ക​​യോ സ്റ്റോ​​ക്കു ചെ​​യ്യു​​ക​​യോ ചെ​​യ്യു​​ന്നി​​ല്ല. വി​​ല ഇ​​ടി​​യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പു​​തു​​വ​​ർ​​ഷം ടാ​​പ്പിം​​ഗ് തു​​ട​​ങ്ങാ​​ൻ ക​​ർ​​ഷ​​ക​​ർ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്നു​​മി​​ല്ല. പു​​തി​​യ പ​​ട്ട വ​​ര​​ച്ചു പാ​​ൽ​​ക്ക​​ണ്ണി​​ക​​ൾ തെ​​ളി​​യു​​വോ​​ളം ടാ​​പ്പി​​ഗ് ന​​ട​​ത്തു​​ന്ന ഒ​​രാ​​ഴ്ച​​ക്കാ​​ലം ലാ​​റ്റ​​ക്സ് കി​​ട്ടാ​​നി​​ല്ലെ​​ങ്കി​​ലും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു കൂ​​ലി ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്.


റെ​​യി​​ൻ ഗാ​​ർ​​ഡു വ​​യ്ക്കാ​​ൻ മ​​ര​​മൊ​​ന്നി​​ന് 40 രൂ​​പ ചെ​​ല​​വു​​ണ്ട്. പ്ര​തി​സ​ന്ധി ശ​ക്ത​മാ​യി​ട്ടും ഒ​​രു കി​​ലോ​ഗ്രാം ഷീ​​റ്റി​​ന് 150 രൂ​​പ​​യും ലാ​​റ്റ​​ക്സി​​ന് 142 രൂ​​പ​​യും ഉ​​റ​​പ്പാ​​ക്കു​​ന്ന വി​​ല സ്ഥി​​ര​​താ പ​​ദ്ധ​​തി സ​​ർ​​ക്കാ​​ർ പു​​ന​​രാ​​രം​​ഭി​​ക്കാ​​ത്ത​​തി​​ൽ പ​​ര​​ക്കെ വി​​മ​​ർ​​ശ​​ന​​മു​​യ​​രു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.