മാണിയെ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നു ഹസൻ
മാണിയെ യുഡിഎഫിലേക്കു ക്ഷണിച്ചിട്ടില്ലെന്നു ഹസൻ
Wednesday, April 19, 2017 2:24 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ.​​എം. മാ​​ണി​​യെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി യു​​ഡി​​എ​​ഫി​​ലേ​​ക്കു താ​​ൻ ക്ഷ​​ണി​​ച്ചി​​ട്ടി​​ല്ലെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് എം.​​എം. ഹ​​സ​​ൻ. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഇ​​ക്കാ​​ര്യം ചോ​​ദി​​ച്ച​​പ്പോ​​ൾ കേ​​ര​​ളാ കോ​​ണ്‍ഗ്ര​​സി​​നെ ആ​​രും യു​​ഡി​​എ​​ഫി​​ൽ നി​​ന്നു പു​​റ​​ത്താ​​ക്കി​​യ​​ത​​ല്ല, അ​​വ​​ർ​​ക്കു തി​​രി​​ച്ചു വ​​രാ​​മെ​​ന്നാ​​ണു താ​​ൻ പ​​റ​​ഞ്ഞ​​ത്, എ​​ന്നാ​​ൽ വാ​​ർ​​ത്ത വ​​ന്ന​​തു മ​​റി​​ച്ചാ​​ണ് എ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

കെ.​​എം. മാ​​ണി​​യു​​ടെ മ​​ട​​ങ്ങി​​വ​​ര​​വ് യു​​ഡി​​എ​​ഫ് ച​​ർ​​ച്ച ചെ​​യ്യു​​മോ​​യെ​​ന്നു ചോ​​ദി​​ച്ച​​പ്പോ​​ൾ 21ന് ​​യു​​ഡി​​എ​​ഫ് യോ​​ഗ​​മു​​ണ്ടെ​​ന്നു പ​​റ​​ഞ്ഞു. ഇ​​താ​​ണ് യു​​ഡി​​എ​​ഫ് ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്ന ത​​ര​​ത്തി​​ൽ വാ​​ർ​​ത്ത വ​​ന്ന​​ത്.


മ​​ല​​പ്പു​​റ​​ത്ത് യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യാ​​ണ് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി മ​​ത്സ​​രി​​ച്ച​​ത്. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി​​ക്കാ​​ണ് ജ​​ന​​ങ്ങ​​ൾ വോ​​ട്ട് ചെ​​യ്ത​​ത്. കേ​​ര​​ള കോ​​ണ്‍ഗ്ര​​സി​​ന്‍റെ വോ​​ട്ടു കൂ​​ടി ല​​ഭി​​ച്ച​​തി​​നാ​​ലാ​​ണു കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി ജ​​യി​​ച്ച​​തെ​​ന്ന​​ത് അ​​വ​​കാ​​ശ​​വാ​​ദ​​മാ​​ണെ​​ന്നും ചോ​​ദ്യ​​ങ്ങ​​ൾ​​ക്കു മ​​റു​​പ​​ടി​​യാ​​യി ഹ​​സ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.