എറണാകുളം ജി​ല്ല​യി​ൽ പൂട്ടിയ 24 ബി​യ​ർ-വൈ​ൻ പാ​ർ​ല​റു​ക​ൾ​ തുറന്നു
Wednesday, April 19, 2017 2:11 PM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​ത്തെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി സു​​​പ്രീം​​​കോ​​​ട​​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ൽ അ​​ട​​ച്ചു​​പൂ​​ട്ടി​​യ 82 ബി​​​യ​​​ർ-​​വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളി​​ൽ 24 എ​​ണ്ണം വീ​​ണ്ടും തു​​റ​​ന്നു പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചു. ഇ​​തി​​നു​​പു​​റ​​മെ മൂ​​ന്നെ​​ണ്ണം കൂ​​ടി തു​​റ​​ക്കാ​​ൻ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​താ​​യും സൂ​​​ച​​​ന​​യു​​ണ്ട്.


പാ​​ർ​​ല​​റു​​ക​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​തു ദേ​​​ശീ​​​യ-​​​സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ത്ത​​​ല്ലെ​​​ന്ന ഉ​​​ട​​​മ​​​ക​​​ളു​​​ടെ വാ​​​ദ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഇ​​​വ തു​​​റ​​​ക്കാ​​​ൻ കോ​​ട​​തി​​യു​​ടെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്. പൂ​​ട്ടി​​യ​​ത​​ട​​ക്കം ജി​​ല്ല​​യി​​ൽ 179 പാ​​ർ​​ല​​റു​​ക​​ളാ​​ണ് ആ​​കെ​​യു​​ള്ള​​ത്.