സാ​മൂ​ഹി​ക ഭ​ദ്ര​താ​നി​യ​മം തൊ​ഴി​ലാ​ളി കേ​ന്ദ്രീ​കൃ​ത​മാ​ക​ണം: കെഎ​ൽ​എം
Thursday, April 20, 2017 12:41 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​​ഴു​​​വ​​​ൻ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും സാ​​​മൂ​​​ഹി​​​ക​​​ഭ​​​ദ്ര​​​ത പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​​ന്നോ​​​ട്ടു​​​വ​​​യ്ക്കു​​​ന്ന സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ നി​​​യ​​​മം തൊ​​​ഴി​​​ലാ​​​ളി കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​ക​​​ണ​​​മെ​​​ന്നു കേ​​​ര​​​ള ലേ​​​ബ​​​ർ മൂ​​​വ്മെ​​​ന്‍റി​​​ന്‍റെ (കെ​​എ​​​ൽ​​​എം) ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള അ​​​ണ്‍ ഓ​​​ർ​​​ഗ​​​നൈ​​​സ്ഡ് വ​​​ർ​​​ക്കേ​​​ഴ്സ് ട്രേ​​​ഡ് യൂ​​​ണി​​​യ​​​ൻ അ​​​ലൈ​​​ൻ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച തൊ​​​ഴി​​​ലാ​​​ളി നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജി​​​ഡി​​​പി​​​യു​​​ടെ മൂ​​​ന്നു ശ​​​ത​​​മാ​​​ന​​​മെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി മാ​​​റ്റി​​​വ​​​യ്ക്ക​​​ണം.


ക​​​ര​​​ടു​​​നി​​​യ​​​മം വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കാ​​​നും വി​​​പു​​​ല​​​മാ​​​യി ച​​​ർ​​​ച്ചാ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നും നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം തീ​​​രു​​​മാ​​​നി​​​ച്ചു. എ​​​ച്ച്എം​​​എ​​​സ് മു​​​ൻ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ത​​​ന്പാ​​​ൻ തോ​​​മ​​​സ് വി​​​ഷ​​​യാ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തി. യു​​​ടി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് ജൂ​​​ഡ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.