വാ​ങ്ങാ​ത്ത വൈ​ദ്യു​തി​ക്കു ബോ​ർ​ഡ് വർഷം​തോ​റും ന​ൽ​കു​ന്ന​ത് 299 കോ​ടി രൂ​പ
Wednesday, April 19, 2017 2:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി വാ​​​ങ്ങി​​​യി​​​ല്ലെ​​​ങ്കി​​​ലും കാ​​​യം​​​കു​​​ളം താ​​​പ​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ത്തി​​​ന് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പ്ര​​​തി​​​വ​​​ർ​​​ഷം വെ​​​റു​​​തേ ന​​​ൽ​​​കു​​​ന്ന​​​ത് 299 കോ​​​ടി രൂ​​​പ.
നി​​​ല​​​വി​​​ലെ ക​​​രാ​​​ർ പ്ര​​​കാ​​​രം 2025 വ​​​രെ ഓ​​​രോ വ​​​ർ​​​ഷ​​​വൂം 299 കോ​​​ടി രൂ​​​പ വീ​​​തം വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് കാ​​​യം​​​കു​​​ളം വൈ​​​ദ്യു​​​തി നി​​​ല​​​യ​​​ത്തി​​​നാ​​​യി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടി​​​രി​​​ക്ക​​​ണം. സെ​​​ൻ​​​ട്ര​​​ൽ ഇ​​​ല​​​ക്‌ട്രിസി​​​റ്റി റെഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍റെ 2016-ലെ ​​​ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​തു​​​ക ന​​​ൽ​​​കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​നു വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​നാ​​​യി മാ​​​ത്ര​​​മാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ എ​​​ൻ​​​ടി​​​പി​​​സി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ൽ 359.58 മെ​​​ഗാ​​​വാ​​​ട്ട് ശേ​​​ഷി​​​യു​​​ള്ള കാ​​​യം​​​കു​​​ളം താ​​​പ​​​വൈ​​​ദ്യു​​​ത നി​​​ല​​​യം സ്ഥാ​​​പി​​​ച്ച​​​ത്. ഈ ​​​നി​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് വൈ​​​ദ്യു​​​തി വാ​​​ങ്ങാ​​​ൻ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് 1955 ലു​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ പ​​​ല​​​ ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി പു​​​തു​​​ക്കി 2025വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. നാ​​​ഫ്ത​​​യു​​​ടെ വി​​​ല കു​​​തി​​​ച്ചു​​​യ​​​ർ​​​ന്ന​​​തോ​​​ടെ കാ​​​യം​​​കു​​​ളം നി​​​ല​​​യ​​​ത്തി​​​ൽ നി​​​ന്ന് ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന ഒ​​​രു യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി​​​യു​​​ടെ വി​​​ല ഏ​​​ഴു രൂ​​​പ​​​യാ​​​ക്കി സെ​​​ൻ​​​ട്ര​​​ൽ ഇ​​​ല​​​ക്‌ട്രിസി​​​റ്റി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

വൈ​​​ദ്യു​​​തി​​​യു​​​ടെ ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ്, വേ​​​രി​​​യ​​​ബി​​​ൾ ചാ​​​ർ​​​ജ് എ​​​ന്നി​​​വ ചേ​​​ർ​​​ത്താ​​​ണ് ഈ ​​​വി​​​ല​​​യി​​​ട്ട​​​ത്. ക​​​രാ​​​ർ പ്ര​​​കാ​​​രം വൈ​​​ദ്യു​​​തി വാ​​​ങ്ങു​​​ന്നി​​​ല്ലെ​​​ങ്കി​​​ലും വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് ഫി​​​ക്സ​​​ഡ് ചാ​​​ർ​​​ജ് ന​​​ൽ​​​കി​​​യേ മ​​​തി​​​യാ​​​കൂ. അ​​​തേ​​​സ​​​മ​​​യം, പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ൽ നി​​​ന്ന് കു​​​റ​​​ഞ്ഞ വി​​​ല​​​യ്ക്ക് വൈ​​​ദ്യു​​​തി ല​​​ഭി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം നാ​​​ലു രൂ​​​പ ആ​​​റു പൈ​​​സ​​​യ്ക്ക് ഒ​​​രു യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി പു​​​റ​​​ത്തു നി​​​ന്നു വാ​​​ങ്ങി​​​യ​​​തി​​​നു ചെ​​​ല​​​വാ​​​യി.


മു​​​ൻ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലെ വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ക​​​മ്മി തു​​​ക​​​യാ​​​യ 4944 കോ​​​ടി രൂ​​​പ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി നി​​​ക​​​ത്തു​​​മെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​തി​​​ൽ കാ​​​യം​​​കു​​​ളം താ​​​പ​​​നി​​​ല​​​യ​​​ത്തി​​​ന് 1995 -ൽ ​​​ഉ​​​ണ്ടാ​​​ക്കി​​​യ കരാ​​​ർ പ്ര​​​കാ​​​രം മൂ​​​വാ​​​യി​​​രം കോ​​​ടി​​​യി​​​ലേ​​​റെ രൂ​​​പ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത വൈ​​​ദ്യു​​​തി​​​ക്കാ​​​യി ന​​​ൽ​​​കി​​​യ തു​​​ക കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ടും. വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് കൂ​​​ട്ടു​​​മ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന 1041 കോ​​​ടി രൂ​​​പ ക​​​മ്മി നി​​​ക​​​ത്താ​​​നാ​​​ണ് വി​​​നി​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത വൈ​​​ദ്യു​​​തി​​​ക്കാ​​​യി കാ​​​യം​​​കു​​​ളം​​​നി​​​ല​​​യ​​​ത്തി​​​ന് ഇ​​​പ്പോ​​​ൾ ന​​​ൽ​​​കു​​​ന്ന തു​​​ക അ​​​ടു​​​ത്ത​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളി​​​ൽ നി​​​ന്ന് വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് പി​​​രി​​​ച്ചെ​​​ടു​​​ക്കും.