കടപുഴകിയത് വനംവകുപ്പ് നട്ടുവളർത്തിയ വാകമരം
കടപുഴകിയത് വനംവകുപ്പ് നട്ടുവളർത്തിയ വാകമരം
Thursday, March 30, 2017 1:07 PM IST
കോ​ന്നി: കോ​ന്നി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഒ​രാ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​നു​ത്ത​ര​വാ​ദി​ത്തം വ​നം​വ​കു​പ്പി​ന്. സ്വ​ന്തം റേ​ഞ്ച് ഓ​ഫീ​സ് മു​റ്റ​ത്തു​നി​ന്നി​രു​ന്ന വാ​ക​മ​ര​മാ​ണു റോ​ഡി​ലേ​ക്കു ക​ട​പു​ഴ​കി​യ​ത്. മ​രം വീ​ണു റോ​ഡി​ൽ നി​ന്നി​രു​ന്ന​യാ​ൾ മ​രി​ക്കു​ക​യും വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നും വീ​ണു ബൈ​ക്ക് യാ​ത്ര​ക്കാ​ർ​ക്ക​ട​ക്കം പ​രി​ക്കേ​ൽ​ക്കു​ക​യും​ചെ​യ്തു.

കോ​ന്നി വ​നം റേ​ഞ്ച് ഓ​ഫീ​സ് മു​റ്റ​ത്തു​നി​ന്നി​രു​ന്ന വാ​ക മ​ര​ങ്ങ​ളി​ലൊ​രെ​ണ്ണ​മാ​ണു ക​ട​പു​ഴ​കി​യ​ത്. സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​കു​പ്പ് ന​ട്ടു​പി​ടി​പ്പി​ച്ച മ​ര​ങ്ങ​ളാ​ണി​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ന​ട്ട മ​ര​ങ്ങ​ൾ ഏ​തു സ​മ​യ​വും നി​ലം​പ​തി​ക്കാ​വു​ന്ന നി​ല​യി​ലാ​യി​രു​ന്നെ​ങ്കി​ലും ഇ​തു മു​റി​ച്ചു​മാ​റ്റാ​ൻ ന​ട​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.
നി​ര​വ​ധി സ​ഞ്ചാ​രി​ക​ൾ അ​ട​ക്ക​മെ​ത്തു​ന്ന ആ​ന​ക്കൂ​ട് പ​രി​സ​ര​ത്തു​ത​ന്നെ​യാ​ണു വ​നം റേ​ഞ്ച് ഓ​ഫീ​സ്. ഇ​തി​ന്‍റെ പ​രി​സ​ര​ത്തും ആ​ന​ക്കൂ​ട് കാ​ന്പ​സി​ലു​മെ​ല്ലാം ഇ​ത്ത​രം മ​ര​ങ്ങ​ൾ ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്നു​ണ്ട്. ആ​ന​ക്കൂ​ട് കാ​ന്പ​സി​ൽ പു​തു​താ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന ത​ണ​ൽ മ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലും വാ​ക​മ​ര​ങ്ങ​ളു​ണ്ട്. വ​ള​ർ​ന്നു നി​ൽ​ക്കു​ന്ന വാ​ക​മ​രം ഏ​റെ അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള​താ​യ​തി​നാ​ൽ ഇ​വ മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യം നേ​ര​ത്തെ ഉ‍യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.


കോ​ന്നി - ച​ന്ദ​ന​പ്പ​ള്ളി റോ​ഡ​രി​കി​ലും ‌പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യ്ക്ക​രി​കി​ലും ഇ​ത്ത​രം മ​ര​ങ്ങ​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം മു​ന്പ് കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ സ്കൂ​ൾ പ​ടി​ക്ക​ൽ പി​എം റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന വാ​ക​മ​രം ക​ട​പു​ഴ​കി വീ​ണ് ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.