തിളക്കമാർന്ന സേവനചരിത്രവുമായി ഷീ​ല തോ​മ​സ് പടിയിറങ്ങുന്നു
തിളക്കമാർന്ന സേവനചരിത്രവുമായി ഷീ​ല തോ​മ​സ് പടിയിറങ്ങുന്നു
Thursday, March 30, 2017 1:07 PM IST
കോ​​ട്ട​​യം: 32 വ​​ർ​​ഷ​​ത്തെ സി​​വി​​ൽ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു ഷീ​​ല തോ​​മ​​സ് വി​​ര​​മി​​ക്കു​​ന്നു. ഏ​​റ്റെ​​ടു​​ത്ത എ​​ല്ലാ ചു​​മ​​ത​​ല​​ക​​ളി​​ലും മി​​ക​​വു പു​​ല​​ർ​​ത്തി​​യ ഷീ​​ല എ​​ന്നും എ​​ല്ലാ​​വ​​ർ​​ക്കും സ്വീ​​കാ​​ര്യ​​യാ​​യി​​രു​​ന്നു.

പൊ​​തു​​ഭ​​ര​​ണ അ​​ഡീ​​ഷ​​ണ​​ൽ ചീ​​ഫ് സെ​​ക്ര​​ട്ട​​റി പ​​ദ​​വി​​യി​​ൽ​​നി​​ന്നാ​​ണ് ഇ​​ന്നു ഷീ​​ല വി​​ര​​മി​​ക്കു​​ന്ന​​ത്. 1985 ഐ​​എ​​എ​​സ് ബാ​​ച്ചു​​കാ​​രി​​യാ​​യ ഷീ​​ല തോ​​മ​​സ് ചെ​​ങ്ങ​​ന്നൂ​​ർ സ​​ബ് ക​​ള​​ക്ട​​റാ​​യാ​​ണു സേ​​വ​​നം തു​​ട​​ങ്ങി​​യ​​ത്. റ​​ബ​​റി​​ന്‍റെ സം​​സ്കാ​​ര​​വും കാ​​ർ​​ഷി​​ക കു​​ടും​​ബ പ​​ശ്ചാ​​ത്ത​​ല​​വു​​ള്ള ഷീ​​ല റ​​ബ​​ർ ബോ​​ർ​​ഡ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ എ​​ന്ന നി​​ല​​യി​​ൽ റ​​ബ​​ർ മേ​​ഖ​​ല​​യ്ക്കു ക​​രു​​ത്തും ഉ​​ണ​​ർ​​വും പ​​ക​​ർ​​ന്നു. റ​​ബ​​റി​​നു മി​​കച്ച വി​​ല ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ലും നേ​​ട്ട​​ങ്ങ​​ൾ സ​​മ്മാ​​നി​​ച്ചു.

1993-95 കാ​​ല​​യ​​ള​​വി​​ൽ കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ ക​​ള​​ക്ട​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചി​​ട്ടു​​ണ്ട്. കോ​​ട്ട​​യം ജി​​ല്ല​​യി​​ൽ മാ​​ത്ര​​മാ​​ണ് ക​​ള​​ക്ട​​ർ പ​​ദ​​വി വ​​ഹി​​ച്ച​​ത്. സാ​​മൂ​​ഹി​​ക ക്ഷേ​​മ വ​​കു​​പ്പ്, സി​​വി​​ൽ സ​​പ്ലൈ​​സ് വ​​കു​​പ്പു​​ക​​ളി​​ൽ മി​​ക​​ച്ച പ്ര​​വ​​ർ​​ത്ത​​നം കാ​​ഴ്ച​​വ​​ച്ച ഷീ​​ല തോ​​മ​​സ് വ്യ​​വ​​സാ​​യ വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​റാ​​യും കൃ​​ഷി​​വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി​​യാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചു.


സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് ര​​ജി​​സ്ട്രാ​​ർ, സെ​​ൻ​​സ​​സ് ഡ​​യ​​റ​​ക്ട​​ർ, ട്രാ​​ൻ​​സ്പോ​​ർ​​ട്ട് സെ​​ക്ര​​ട്ട​​റി തു​​ട​​ങ്ങി​​യ സു​​പ്ര​​ധാ​​ന വ​​കു​​പ്പു​​ക​​ളു​​ടെ ചു​​മ​​ത​​ല​​ക്കാ​​രി​​യാ​​യി. വി.​​എ​​സ്. അ​​ച്യു​​താ​​ന​​ന്ദ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന​​പ്പോ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​യ​​മി​​ത​​യാ​​യി. 2011-14 കാ​​ല​​ഘ​​ട്ട​​ത്തി​​ൽ റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ചെ​​യ​​ർ​​പേ​​ഴ്സ​​ണാ​​യി. റ​​ബ​​ർ മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന മി​​ക​​വി​​നു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യി അ​​ന്താ​​രാ​ഷ്‌​ട്ര റ​​ബ​​ർ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളു​​ടെ സം​​ഘ​​ട​​ന​​യു​​ടെ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ക​​രി​​പ്പാ​​പ്പ​​റ​​ന്പി​​ൽ ജേ​​ക്ക​​ബി (കു​​ട്ട​​പ്പ​​ൻ)​​ന്‍റെ ഭാ​​ര്യ​​യാ​​ണ് ഷീ​​ല തോ​​മ​​സ്. ദീ​​പു, പ​​രേ​​ത​​നാ​​യ റെ​​ഞ്ചു എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.