കൊച്ചി: കേരളത്തിലെ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുടെ സംസ്ഥാനതല കൂട്ടായ്മയായ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെ നാലാമത് സംസ്ഥാന വാർഷിക സമ്മേളനം നാളെ ഉച്ചയ്ക്കു രണ്ടിന് പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ചെയർമാൻ ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ, ജനറൽ സെക്രട്ടറി ചാർളി പോൾ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് പി.കെ.ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. ചാർളി പോൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ.വർഗീസ് വള്ളിക്കാട്ട്, കെസിബിസി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ.ജേക്കബ് വെള്ളമരുതുങ്കൽ, കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ.തോമസ് തൈത്തോട്ടം, മദ്യവിരുദ്ധസമിതി സെക്രട്ടറി പ്രസാദ് കുരുവിള, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജോ പൈനാടത്ത്, സീറോ മലബാർ സഭയുടെ പ്രോ ലൈഫ് അപ്പസ്തോലേറ്റ് സെക്രട്ടറി സാബു ജോസ്, ഫാ.സെബാസ്റ്റ്യൻ വട്ടപ്പറന്പിൽ, ഫാ.ജോർജ് നേരേവീട്ടിൽ, ഫാ.ആന്റണി അറയ്ക്കൽ, തങ്കച്ചൻ വെളിയിൽ, പി.എച്ച്. ഷാജഹാൻ, ജോണ്സണ് പാട്ടത്തിൽ, ജെയിംസ് കോറന്പേൽ, ടി.എം.വർഗീസ്, പ്രഫ.കെ.കെ.കൃഷ്ണൻ, കെ.എ.പൗലോസ് കാച്ചപ്പിള്ളി, ഹിൽട്ടണ്‍ ചാൾസ്, പി.ആർ. അജാമളൻ, എം.ഡി.റാഫേൽ, മിനി ആന്റണി തുടങ്ങിയവർ പ്രസംഗിക്കും. 25 ൽ പരം മദ്യവിരുദ്ധ പ്രസ്ഥാനങ്ങൾ വാർഷിക സമ്മേളനത്തിൽ പങ്കാളികളാകും. പത്രസമ്മേളനത്തിൽ പ്രഫ.കെ.കെ കൃഷ്ണൻ, ഹിൽട്ടണ്‍ ചാൾസ് എന്നിവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.