ടാ​റ്റ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ: മ​ന്ത്രി മ​ണി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഗ​തം ചെ​യ്ത് വി.​എ​സ്
ടാ​റ്റ​യു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ:  മ​ന്ത്രി മ​ണി​യു​ടെ പ്ര​സ്താ​വ​ന സ്വാ​ഗ​തം ചെ​യ്ത് വി.​എ​സ്
Thursday, March 30, 2017 12:40 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ടാ​​​റ്റ​​​യു​​​ടെ കൈ​​​യേ​​​റ്റം ഒ​​​ഴി​​​പ്പി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി വ​​​കു​​​പ്പ് മ​​​ന്ത്രി എം.​​​എം. മ​​​ണി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ന്ന​​​താ​​​യി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

ടാ​​​റ്റ​​​യു​​​ടെ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ക ത​​​ന്നെ​​​യാ​​​ണ് വേ​​​ണ്ട​​​ത്. വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന ഭൂ​​​മി​​​യി​​​ൽ, പാ​​​രി​​​സ്ഥി​​​തി​​​ക​​​മാ​​​യി സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​ത് സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും, പ​​​തി​​​ച്ചു കൊ​​​ടു​​​ക്കാ​​​വു​​​ന്ന ഭൂ​​​മി തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി, ഭൂ​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്ക് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ക​​​യും വേ​​​ണം. ഇ​​​തി​​​നാ​​​യി, റ​​​വ​​​ന്യൂ, പോ​​​ലീ​​​സ് അ​​​ധി​​​കാ​​​രി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഒ​​​രു പ്ര​​​ത്യേ​​​ക ദൗ​​​ത്യ​​​സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കു​​​ന്ന കാ​​​ര്യ​​​വും പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​താ​​​ണ്: വി.​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.