വ​ണ്ടി​പ്പെ​രി​യാ​റി​ൽ വീ​ണ്ടും വ​ൻ ക​ഞ്ചാ​വു​വേ​ട്ട
Thursday, March 30, 2017 12:40 PM IST
വ​​ണ്ടി​​പ്പെ​​രി​​യാ​​ർ: വ​​ണ്ട​​പെ​​രി​​യാ​​ർ മേ​​ഖ​​ല​​യി​​ൽ വീ​​ണ്ടും വ​​ൻ ക​​ഞ്ചാ​​വു​​വേ​​ട്ട. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ മ​​ഞ്ചു​​മ​​ല ഭാ​​ഗ​​ത്ത് ഇ​​ന്ന​​ലെ എ​​ക്സൈ​​സ് സം​​ഘം ന​​ട​​ത്തി​​യ വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന​​യി​​ൽ 2.30 കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് പി​​ടി​​ച്ചെ​​ടു​​ത്തു. സ്വി​​ഫ്ട് കാ​​റി​​ൽ ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച ക​​ഞ്ചാ​​വു​​മാ​​യി കൊ​​ല്ലം സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു​ യു​​വാ​​ക്ക​​ളെ​​യാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്.

കൊ​​ല്ലം പു​​ന്ന​​വി​​ള മേ​​ലേ​​തി​​ൽ അ​​നീ​​ഷ് (24), കൊ​​ല്ലം നെ​​ടു​​ന്പാ​​റ ഫൈ​​സ​​ൽ മ​​ൻ​​സി​​ൽ മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്. വ​​ണ്ടി​​പ്പെ​​രി​​യാ​​ർ റേ​ഞ്ചി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ കു​​മ​​ളി തേ​​ക്ക​​ടി​​ക്ക​​വ​​ല​​യി​​ൽ സം​​ശ​​യാ​​സ്പ​​ദ​​മാ​​യ നി​​ല​​യി​​ൽ ക​​ണ്ട വാ​​ഹ​​ന​​ത്തെ​​ക്കു​​റി​​ച്ചു വ​​ണ്ടി​​പ്പെ​​രി​​യാ​​ർ ഓ​​ഫീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​തേ​ത്തു​​ട​​ർ​​ന്നാ​​ണ് വാ​​ഹ​​നം പ​​രി​​ശോ​​ധി​​ച്ചു യു​​വാ​​ക്ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്. ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ കൃ​​ഷ്ണ​​കു​​മാ​​ർ, സ​​തീ​​ഷ്കു​​മാ​​ർ, അ​​ൻ​​സ​​ർ, രാ​​ജേ​​ഷ്കു​​മാ​​ർ, ജോ​​സി വ​​ർ​​ഗീ​​സ്, അ​​രു​​ണ്‍ ബി. ​​കൃ​​ഷ്ണ​​ൻ, സ്റ്റെ​​ല്ലാ ഉ​​മ്മ​​ൻ സ​​തീ​​ഷ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണു പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.