എംജി വാഴ്സിറ്റി കൺവൻഷൻ സെന്‍ററിനു ഗ​വ​ർ​ണ​ർ ശിലയിട്ടു
എംജി വാഴ്സിറ്റി കൺവൻഷൻ സെന്‍ററിനു ഗ​വ​ർ​ണ​ർ ശിലയിട്ടു
Wednesday, March 29, 2017 11:58 AM IST
കോ​​​ട്ട​​​യം: ക​​​ലാ​​​ശാ​​​ല​​​ക​​​ൾ വി​​​ജ്ഞാ​​​ന സ​​​ന്പാ​​​ദ​​​ന​​​ത്തി​​​ന്‍റെ മ​​​ഹാ​​​പാ​​​ഠ​​​ശാ​​​ല​​​ക​​​ളാ​​​യി വ​​​ള​​​ര​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്റ്റീ​​​സ് പി. ​​​സ​​​ദാ​​​ശി​​​വം. കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും മി​​​ക​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട എം​​​ജി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഞ്ചു കോ​​​ടി രൂ​​​പ ഉ​​പ​​യോ​​ഗി​​ച്ചു നി​​​ർ​​​മി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര അ​​​ക്കാ​​​ദ​​​മി​​​ക് ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ ശി​​​ലാ​​​സ്ഥാ​​​പ​​​നം എം​​​ജി​​​യി​​​ൽ നി​​​ർ​​​വ​​​ഹി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

വി​​​ദ്യാ​​​സ​​​ന്പ​​​ന്ന​​​രാ​​​യ യു​​​വാ​​​ക്ക​​​ൾ​​​ക്കു കൂ​​​ടു​​​ത​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളൊ​​​രു​​​ക്കി സു​​​ര​​​ക്ഷി​​​ത​​​ഭാ​​​വി ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​ത്ത ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ ഉ​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്താ​​​ൽ വി​​​ദ്യാ​​​ർ​​​ഥി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ക്ഷേ​​​മ​​​ത്തി​​​നു വ​​​ഴി​​​യൊ​​​രു​​​ങ്ങു​​മെ​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ്ചാ​​​ൻ​​​സി​​​ല​​​ർ ഡോ. ​​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത​​വ​​​ഹി​​​ച്ചു.


അ​​​ധ്യാ​​​പ​​​ക​​​രും അ​​​ന​​​ധ്യാ​​​പ​​​ക​​​രും ഗ​​​വേ​​​ഷ​​​ക​​​രും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​യ അ​​​ധ്വാ​​​ന​​​വും ഐ​​​ക്യ​​​വു​​​മാ​​​ണു മി​​​ക​​​ച്ച സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എ​​​ന്ന നേ​​​ട്ട​​​ത്തി​​നു വ​​​ഴി​​​യൊ​​​രു​​​ക്കി​​​യ​​​തെ​​​ന്നു ഡോ. ​​ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ൻ പ​​​റ​​​ഞ്ഞു. പ്രോ ​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​ഷീ​​​നാ ഷു​​​ക്കൂ​​​ർ, സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗ​​​ങ്ങ​​​ളാ​​​യ കെ. ​​​ഷ​​​റ​​​ഫു​​​ദീ​​​ൻ, ഡോ. ​​​കെ. കൃ​​​ഷ്ണ​​​ദാ​​​സ്, പി.​​​കെ. ഹ​​​രി​​​കു​​​മാ​​​ർ, ര​​​ജി​​​സ്ട്രാ​​​ർ എം.​​​ആ​​​ർ. ഉ​​​ണ്ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. നി​​​ർ​​​ദി​​​ഷ്ട ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ 1,200 സീ​​​റ്റു​​​ക​​​ളു​​​ള്ള ഓ​​​ഡി​​​റ്റോ​​​റി​​​യം, എ​​​ക്സി​​​ബി​​​ഷ​​​ൻ ഏ​​​രി​​​യ, തി​​​യ​​​റ്റ​​​ർ സ്പേ​​​സ്, 192 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മു​​​ള്ള ര​​​ണ്ട് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് റൂ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.