സ്വ​കാ​ര്യബ​സുകൾ 31ന് ​പ​ണി​മുടക്കും
Monday, March 27, 2017 1:25 PM IST
തൃ​​​ശൂ​​​ർ: മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം വ​​​ർ​​​ധി​​​പ്പി​​​ച്ച തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 31നു ​​​സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ൻ സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളും സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​മെ​​​ന്നു ബ​​​സു​​​ട​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി അ​​​റി​​​യി​​​ച്ചു. നേ​​ര​​ത്തെ 30ന് ​​പ​​ണി​​മു​​ട​​ക്കാ​​നാ​​യി​​രു​​ന്നു തീ​​രു​​മാ​​നം.

എ​​ന്നാ​​ൽ എ​​സ്എ​​സ്എ​​ൽ​​സി​​യു​​ടെ ക​​ണ​​ക്കി​​ന്‍റെ പു​​ന​​ർ​​പ​​രീ​​ക്ഷ അ​​ന്നു ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ പ​​ണി​​മു​​ട​​ക്ക് പി​​റ്റേ​​ദി​​വ​​സ​​ത്തേ​​ക്ക് മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടു​​​മു​​​ത​​​ൽ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​നു​​​വ​​​രി 27നു ​​​ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി​​​യു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​യി​​​ൽ ന​​​ല്കി​​​യ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളെ​​​തു​​​ട​​​ർ​​​ന്ന് സ​​​മ​​​രം മാ​​​റ്റി​​​വ​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ​​​ർ​​​ക്കാ​​​ർ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് ഉ​​​ണ്ടാ​​​യി​​​ല്ല. വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തേ​​​ക്ക് സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കും.


അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​ര​​​ത്തി​​​ന്‍റെ തീ​​​യ​​​തി ഏ​​​പ്രി​​​ൽ 18ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ചേ​​​രു​​​ന്ന യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ഫെ​​​ഡ​​​റേ​​​ഷ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ൻ​​​സ് ബാ​​​ബു അ​​​റി​​​യി​​​ച്ചു.

തൃ​​​ശൂ​​​രി​​​ൽ ചേ​​​ർ​​​ന്ന ബ​​​സു​​​ട​​​മ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മ​​​ര​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​ൽ ടി. ​​​ഗോ​​​പി​​​നാ​​​ഥ്, ടി.​​​ജെ. രാ​​​ജു, ജോ​​​ണ്‍​സ​​​ണ്‍ പ​​​ട​​​മാ​​​ട​​​ൻ, നൗ​​​ഷാ​​​ദ് ആ​​​റ്റു​​​പ​​​റ​​​ന്പ​​​ത്ത്, ജോ​​​സ് കു​​​ഴു​​​പ്പി​​​ൽ, എ.​​​ഐ. ഷം​​​സു​​​ദീ​​​ൻ, എം.​​​കെ. ബാ​​​ബു​​​രാ​​​ജ്, ആ​​​ന്‍റോ ഫ്രാ​​​ൻ​​​സി​​​സ്, ഹം​​​സ ഏ​​​രി​​​ക്കു​​​ന്ന​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.