ശബരിമല നട 30നു തുറക്കും
ശബരിമല നട 30നു തുറക്കും
Monday, March 27, 2017 1:16 PM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര ന​ട 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. വി​ഷു ഉ​ത്സ​വം ക​ഴി​ഞ്ഞ് ഏ​പ്രി​ൽ 18ന് ​രാ​ത്രി 10 നാ​ണ് ക്ഷേ​ത്ര​ന​ട പി​ന്നീ​ട് അ​ട​യ്ക്കു​ന്ന​ത്. 20 ദി​വ​സ​മാ​ണു ക്ഷേ​ത്ര​ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ല​മ​ക​ര വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന് ശേ​ഷം ഇ​ത്ര​യ​ധി​കം ദി​വ​സ​ങ്ങ​ള്‍ തു​ട​ര്‍ച്ച​യാ​യി ക്ഷേ​ത്ര​ന​ട തു​റ​ക്കു​ന്ന​ത് ഇ​പ്പോ​ള്‍ മാ​ത്ര​മാ​ണ്.

ദേ​വ​സ്വം ക​ല​ണ്ട​ര്‍ അ​നു​സ​രി​ച്ചു ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​നാ​യി 30നാ​ണ് ന​ട​തു​റ​ക്കു​ന്ന​ത്. എ​ന്നാ​ല്‍, കൊ​ടി​മ​രം പൊ​ളി​ച്ചു ദ​ഹി​പ്പി​ച്ച​തി​നാ​ല്‍ ഉ​ത്സ​വ ച​ട​ങ്ങു​ക​ളൊ​ന്നും​ത​ന്നെ ഈ ​കാ​ല​യ​ള​വി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. നെ​യ്യ​ഭി​ഷേ​കം, ക​ള​ഭാ​ഭി​ഷേ​കം, സ​ഹ​സ്ര​ക​ല​ശം, പ​ടി​പൂ​ജ, ഉ​ദ​യാ​സ്ത​മ​ന പൂ​ജ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ള്‍ മാ​ത്ര​മാ​ണു ന​ട​ക്കു​ന്ന​ത്. ഏ​പ്രി​ൽ‌ 14 നാ​ണ് വി​ഷു​ക്ക​ണി​ദ​ര്‍ശ​നം. പു​ല​ര്‍ച്ചെ മൂ​ന്നി​നു ക്ഷേ​ത്ര​ന​ട തു​റ​ക്കു​മ്പോ​ഴാ​ണു വി​ഷു​ക്ക​ണി ഒ​രു​ക്കു​ന്ന​ത്.


20 ദി​വ​സം തു​ട​ര്‍ച്ച​യാ​യി ക്ഷേ​ത്ര ന​ട തു​റ​ക്കു​ന്ന​തി​നാ​ല്‍ ദേ​വ​സ്വം ബോ​ര്‍ഡ് എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ചെ​ങ്ങ​ന്നൂ​ര്‍ , കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ല്‍നി​ന്നും പ​ത്ത​നം​തി​ട്ട​യു​ള്‍പ്പെ​ടെ​ സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന ഡി​പ്പോ​ക​ളി​ല്‍നി​ന്നും കെ​എ​സ്ആ​ര്‍ടി​സി പ​മ്പ​യി​ലേ​ക്കു പ്ര​ത്യേ​ക ബ​സ് സ​ർ​വീ​സും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.