കൊച്ചി: സീറോ മലബാർ സഭയുടെ യുവജന സംഘടനയായ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ (എസ്എംവൈഎം) പ്രഥമ ദേശീയ തെരഞ്ഞെടുപ്പു ക്യാന്പ് സമാപിച്ചു.
സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മൂന്നു ദിവസമായി നടന്ന ക്യാന്പ് യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ തങ്ങളുടെ കർമശേഷിയും യുവത്വവും സഭയ്ക്കുവേണ്ടി ഉപയോഗിക്കുന്പോൾ സഭ യുവത്വം നേടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സിജോ അന്പാട്ട് അധ്യക്ഷത വഹിച്ചു. ബിഷപ് മാർ എഫ്രേം നരികുളം മുഖ്യപ്രഭാഷണം നടത്തി.
യുവജനങ്ങൾ കുറവുകളെക്കുറിച്ചു പരിഭവിക്കാതെ ആത്മവിശ്വാസത്തോടെ ദൈവത്തിലാശ്രയിച്ചു പ്രവർത്തിക്കുന്പോൾ വിജയം നേടാനാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിൽ, ഫാ. ഏബ്രഹാം കൊച്ചുപുരയിൽ, ടിജോ പടയാട്ടിൽ, ഷിനോ മാത്യു, ലിബിൻ കുര്യക്കോസ്, അനൂപ് മാത്യു, സൗമ്യ വാതലൂർ, മെറിൻ മാനുവൽ, ജെറി പൗലോസ്, സിജോ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു. ഇന്ത്യയിലെ സീറോ മലബാർ രൂപതകളിലെ ഡയറക്ടർമാർ, ആനിമേറ്റർമാർ, യുവജന പ്രതിനിധികൾ എന്നിവരാണു ക്യാന്പിൽ പങ്കെടുത്തത്.
റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡ് ചർച്ച ചെയ്യുന്ന -യുവജനങ്ങൾ, വിശ്വാസവും ദൈവവിളികളുടെ വിവേചനവും- എന്ന വിഷയത്തിൽ എസ്എംവൈഎം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ പ്രബന്ധം അവതരിപ്പിച്ചു. ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളി, സി.സി. ജോസഫ്, നിജോ ജോസഫ്, ബെന്നി കുര്യൻ എന്നിവർ വിവിധ ദിവസങ്ങളിൽ ക്ലാസുകൾ നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.