സ്മാ​ർ​ട്ട് ഇ​ന്ത്യ ഹാ​ക്ക​ത്തോ​ണ്‍ 17 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ കോ​ത​മം​ഗ​ല​ത്ത്
Monday, March 27, 2017 12:37 PM IST
കൊ​​ച്ചി: കേ​​ന്ദ്ര മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി വ​​കു​​പ്പ് ന​​ട​​പ്പാ​​ക്കു​​ന്ന ഡി​​ജി​​റ്റ​​ൽ പ്രൊ​​ഡ​​ക്ട് ഡ​​വ​​ല​​പ്മെ​​ന്‍റ് പ​​ദ്ധ​​തി -സ്മാ​​ർ​​ട്ട് ഇ​​ന്ത്യ ഹാ​​ക്ക​​ത്തോ​​ണ്‍ ’17- ഏ​​പ്രി​​ൽ ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ൽ കോ​​ത​​മം​​ഗ​​ലം എം​​ബി​​റ്റ്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ൽ ന​​ട​​ക്കും.

ഡി​​ജി​​റ്റ​​ൽ ഇ​​ന്ത്യ പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി കേ​​ന്ദ്ര​സ​​ർ​​ക്കാ​​രി​​ന്‍റെ വി​​വി​​ധ മ​​ന്ത്രാ​​ല​​യ​​ങ്ങ​​ളു​​ടെ ഡി​​ജി​​റ്റ​​ൽ ന​​വീ​​ക​​ര​​ണ​​ത്തി​​നാ​​യു​ള്ള പ​ദ്ധ​തി​യാ​ണി​ത്. രാ​​ജ്യ​​ത്തെ 26 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ഒ​​രേ സ​​മ​​യം, 36 മ​​ണി​​ക്കൂ​​ർ തു​​ട​​ർ​​ച്ച​​യാ​​യി ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട 10,000 എ​​ൻ​​ജി​​നി​യ​​റിം​​ഗ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. കേ​​ര​​ള​​ത്തി​​ൽ നി​​ന്നു തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ര​​ണ്ട് കോ​​ള​​ജു​​ക​​ളി​​ലൊ​​ന്നാ​​ണ് എം​​ബി​​റ്റ്സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.