അധ്യാപക തസ്തികകൾക്ക് കെ-ടെറ്റ് നിർബന്ധമാക്കി
Monday, March 27, 2017 12:37 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ അ​ധ്യ​പ​ക ത​സ്തി​ക​ക​ൾ​ക്ക് കെ-​ടെ​റ്റ് യോ​ഗ്യ​ത​യും-​കേ​ര​ള ടീ​ച്ച​ർ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ്- നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​തി​ന് ഇ​ന്ന​ലെ ചേ​ർ​ന്ന പി​എ​സ് സി ​യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​ന്ന​ലെ മു​ത​ലു​ള്ള എ​ല്ലാ വി​ജ്ഞാ​പ​ന​ങ്ങ​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​യി​രി​ക്കും. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് കെ-​ടെ​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന മ​റ്റു യോ​ഗ്യ​ത​ക​ൾ​ക്കു പു​റ​മേ കെ-​ടെ​റ്റും നി​ർ​ബ​ന്ധ​മാ​ക്കി​ക്കൊ​ണ്ടാ​യി​രു​ന്നു ഉ​ത്ത​ര​വ്. എ​ൽ​പി-​യു​പി സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ്, ഭാ​ഷാ അ​ധ്യാ​പ​ക​ർ, സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കെ​ല്ലാം യോ​ഗ്യ​താ പ​രീ​ക്ഷ നി​ർ​ബ​ന്ധ​മാ​ണ്. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം 2012 മു​ത​ലാ​ണ് സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ​രീ​ക്ഷാ​ഭ​വ​ൻ മു​ഖേ​ന കെ- ​ടെ​റ്റ് പ​രീ​ക്ഷ ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.