മലയാളി യുവാവിനു നേരേ വംശീയാക്രമണം
മലയാളി യുവാവിനു നേരേ വംശീയാക്രമണം
Sunday, March 26, 2017 1:09 PM IST
കോ​​ട്ട​​യം: ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ മ​​ല​​യാ​​ളി​​ക്കു നേരേ വം​​ശീ​​യ ആ​​ക്ര​മ​ണം. കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ മീ​​ന​​ടം പ​​ഞ്ചാ​​യ​​ത്ത് മു​​ൻ മെം​​ബ​​ർ വ​​യ​​ലി​​ക്കൊ​​ല്ലാ​​ട്ട് ജോ​​യി സ്ക​​റി​​യ​​യു​​ടെ മ​​ക​​ൻ ലീ​​മാ​​ക്സ് ജോ​​യി(33)​​ക്കു നേ​​രെ​​യാ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. പ​​രി​​ക്കേ​​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഓ​​സ്ട്രേ​​ലി​​യ​​യി​​ലെ ടാ​​സ്മാ​​നി​​യയി​​ൽ ശ​​നി​​യാ​​ഴ്ച പു​​ല​​ർ​​ച്ചെ​​യാ​​ണു സം​​ഭ​​വം. ആ​​റു വ​​ർ​​ഷ​​മാ​​യി ടാ​​സ്മാ​​നി​​യ​​യി​​ൽ ടാ​​ക്സി ഡ്രൈ​​വ​​റാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ് ലീ​​മാ​​ക്സ്. പു​​ല​​ർ​​ച്ചെ നാ​​ല​​ര​​യോ​​ടെ കാ​​ർ നി​​ർ​​ത്തി ടാ​​സ്മാ​​നി​​യ​യി​​ലെ ഹൊ​​ബാ​​ർ​​ട്ടി​​ലു​​ള്ള മ​​ക്ഡൊ​​ണാ​​ൾ​​ഡ് റ​​സ്റ്റ​​റ​​ന്‍റ​​റി​​ലെ ബാ​​ത്ത് റൂ​​മി​​ൽ പോ​​യി മ​​ട​​ങ്ങു​​ന്പോ​​ഴാ​​യി​​രു​​ന്നു സം​​ഭ​​വം. ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് സ്റ്റോ​​റി​​ലെ ജീ​​വ​​ന​​ക്കാ​​ര​​നു​​മാ​​യി വാ​ക്കു​ത​ർ​ക്കം ന​ട​ത്തി​യി​രു​ന്ന യു​വാ​ക്ക​ളു​ടെ സം​ഘം ലീ​​മാ​​ക്സി​​നെ ക​​ണ്ട​​തോ​​ടെ ഓ​​ടി​​യെ​​ത്തി വം​​ശീ​യ​​മാ​​യി അ​​ധി​​ക്ഷേ​​പി​​ക്കു​​ക​​യും ആ​​ക്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.

കൈ​യേ​റ്റ​ത്തി​ൽ മു​​റി​​വു​​ക​​ളേ​റ്റു ര​ക്തം​വാ​ർ​ന്നു റോ​​ഡി​​ൽ കി​​ട​​ന്ന ലീ​​യെ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളാ​​ണു റോ​​യ​​ൽ ഹോ​​ബാ​​ർ​​ട്ട് ആ​​ശു​​പ​​ത്രി​​യി​​ൽ എ​ത്തി​ച്ച​​ത്. അ​​ത്യാ​​ഹി​​ത വി​​ഭാ​​ഗ​​ത്തി​​ൽ ക​​ഴി​​യു​​ന്ന ലീ​​യെ എ​​ക്സ​​്റേ, സ്കാ​​നിം​​ഗ് പ​​രി​​ശോ​​ധ​​ന​​ക​ൾ​ക്കു വി​ധേ​യ​നാ​ക്കി.വം​​ശീ​​യാധി​​ക്ഷേ​​പ വാ​​ക്കു​​ക​​ളോ​​ടെ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് സ്റ്റോ​​റി​​ലെ ജീ​​വ​​ന​​ക്കാ​​രു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കി​ക്കൊ​​ണ്ടി​​രു​​ന്ന സം​​ഘം ത​ന്നെ ക​ണ്ട​തോ​ടെ ആ ​വി​രോ​ധം ത​​ന്നോ​​ടു തീ​​ർ​​ക്കു​ക​​യാ​​യി​​രു​​ന്നെ​​ന്നു ലീ​​മാ​​ക്സ് പോ​​ലീ​​സി​​നു മൊ​​ഴി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ഒ​രു വ​നി​ത ഉ​ൾ​പ്പെ​ടെ അ​ഞ്ചു പേ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ. എ​ന്നാ​ൽ, വ​നി​ത​യും മ​റ്റൊ​രാ​ളും ആ​ക്ര​മി​ച്ചി​ല്ല. മ​റ്റു മൂ​ന്നു പേ​ർ ചേ​ർ​ന്നാ​ണ് ഇ​​ന്ത്യ​​ക്കാ​​ര​​ന​​ല്ലേ​​യെ​​ന്നു ചോ​​ദി​​ച്ച് ആ​ക്ര​മി​ച്ച​ത്. മു​​ഖ​​ത്താ​ണു കൂ​​ടു​​ത​​ൽ പ​​രി​​ക്കേ​​റ്റ​​ത്. അ​തി​നാ​ൽ സം​​സാ​​രി​​ക്കാ​ൻ ബു​​ദ്ധി​​മു​ട്ടു​​ണ്ട്.


ആ​​റു വ​​ർ​​ഷ​​ത്തി​​ല​​ധി​​ക​​മാ​​യി ഓ​​സ്ട്രേ​​ലി​​യ​​യി​​ൽ ജോ​​ലിനോ​​ക്കു​​ന്ന ത​​നി​​ക്ക് ആ​​ദ്യ​​മാ​​യി​​ട്ടാ​​ണ് ഇ​​ത്ത​​ര​​മൊ​രു അ​​നു​​ഭ​​വ​മെ​ന്നു പ​റ​ഞ്ഞ ലീ ​മാ​ക്സ്, ഇ​​ന്ത്യ​​ക്കാ​​ർ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​രോ​​ട് ഇ​​ത്ത​​രം സ​മീ​പ​നം അ​ടു​ത്തകാ​ല​ത്താ​യി കൂ​ടി​യി​ട്ടു​ണ്ടെ​ന്നും നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളോ​ടു പ​റ​ഞ്ഞു. ലീമാക്സി​ന്‍റെ ഭാ​​ര്യ ഇ​​വി​​ടെത്തന്നെ ന​​ഴ്സാ​​യി ജോ​​ലി ചെ​​യ്യു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.