റബർബോർഡിന്‍റെ കണക്ക് വിചിത്രം: ഇ​ൻ​ഫാം
റബർബോർഡിന്‍റെ കണക്ക് വിചിത്രം: ഇ​ൻ​ഫാം
Saturday, March 25, 2017 12:20 PM IST
കോ​​ട്ട​​യം: റ​​ബ​​റി​​ന്‍റെ ക​​യ​​റ്റു​​മ​​തി കു​​ത്ത​​നെ ഉ​​യ​​ർ​​ന്നു​​വെ​​ന്നും ഉ​​ത്പാ​​ദ​​നം കൂ​ടി​യെ​​ന്നു​​മു​​ള്ള റ​​ബ​​ർ ബോ​​ർ​​ഡി​​ന്‍റെ ക​​ണ​​ക്കു​​ക​​ൾ വി​​ചി​​ത്ര​​മാ​​ണെ​​ന്നു ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഷെ​​വ. വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ.

രാ​​ജ്യാ​​ന്ത​​ര മാ​​ർ​​ക്ക​​റ്റി​​നേ​​ക്കാ​​ൾ കി​​ലോ​​ഗ്രാ​​മി​​ന് ശ​​രാ​​ശ​​രി 44 രൂ​​പ കു​​റ​​ച്ച് ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു റ​​ബ​​ർ വാ​​ങ്ങി ക​​യ​​റ്റു​​മ​​തി ചെ​​യ്തു വ​​ൻ​ നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ​തു വ​​ൻ​​കി​​ട വ്യാ​​പാ​​രി​​ക​​ളും ക​​ന്പ​​നി​​ക​​ളു​​മാ​ണ്. ഉ​​ത്പാ​​ദ​​നം വ​​ർ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​തി​​ന്‍റെ പ്ര​​ധാ​​ന​ കാ​​ര​​ണം സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ വി​​ല​​സ്ഥി​​ര​​താ ​പ​​ദ്ധ​​തി​​യും ടാ​​പ്പിം​​ഗി​​ന് അ​​നു​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യു​​മാ​​ണ്. റ​​ബ​​ർ ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​തി​​സ​​ന്ധി​​യി​​ൽ സ​​ഹാ​​യ​​മേ​കാ​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ ക​​ർ​​ഷ​​ക​​ർ​​ക്കാ​​യി എ​​ന്തെ​​ങ്കി​​ലും നേ​​ടി​​യെ​ടു​ക്കാ​ൻ ബോ​​ർ​​ഡി​​നോ സാ​​ധി​​ച്ചി​​ട്ടി​​ല്ല.


ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ ശ​​ന്പ​​ള​​ത്തി​​നും നി​​ത്യ​​ചെ​​ല​​വി​​നു​​മു​​ള്ള 142 കോ​​ടി ​മാ​​ത്ര​​മാ​​ണു ക​​ഴി​​ഞ്ഞ കേ​​ന്ദ്ര​​ബ​​ജ​​റ്റി​​ൽ ​പോ​​ലും പ്ര​​ഖ്യാ​​പി​​ച്ച​​ത്. ക​​ർ​​ഷ​​ക​​ർ​​ക്കു ല​​ഭി​​ക്കേ​​ണ്ട ആ​​വ​​ർ​​ത്ത​​ന​​കൃ​​ഷി സ​​ബ്സി​​ഡി മു​​ട​​ങ്ങി​​യി​​ട്ടു നാ​​ളു​​ക​​ളേ​​റെ​​യാ​​യി. 206 രൂ​​പ​​വ​​രെ ഒ​​രു കി​​ലോ​​ഗ്രാം റ​​ബ​​റി​​നു രാ​​ജ്യാ​​ന്ത​​ര​​വി​​ല ഉ​​യ​​ർ​​ന്നി​​ട്ടും പ​​ര​​മാ​​വ​​ധി 162 രൂ​​പ​​യ്ക്കു താ​​ഴെ ​​മാ​​ത്ര​​മേ ആ​​ഭ്യ​​ന്ത​​ര​ വി​​പ​​ണി​​യി​​ൽ വ്യാ​​പാ​​രം ന​​ട​​ന്നി​​ട്ടു​​ള്ളൂ. രാ​​ജ്യാ​​ന്ത​​ര​​വി​​ല​ പോ​​ലും ക​​ർ​​ഷ​​ക​​നു വ​​ൻ​​കി​​ട വ്യാ​​പാ​​രി​​ക​​ൾ നി​​ഷേ​​ധി​​ച്ച​​തി​​ന്‍റെ പി​​ന്നി​​ൽ റ​​ബ​​ർ ബോ​​ർ​​ഡാ​​ണെ​ന്നു സം​​ശ​​യി​​ക്കേ​​ണ്ടി​​യി​​രി​​ക്കു​​ന്നെന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.