ബൈക്ക് അപകടത്തിൽ ഒരാൾ മരിച്ചു
Saturday, March 25, 2017 11:52 AM IST
കു​മ​ര​കം: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഒ​രാ​ൾ മ​രി​ച്ചു. മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ കു​മ​ര​കം അ​ഞ്ചേ​രി​യി​ൽ ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഖി​ൽ ബാ​ബു (20) ആ​ണു മ​രി​ച്ച​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രാ​യ കു​മ​ര​കം അ​ത്തി​ക്ക​ളം റെ​ജി​മോ​ൻ(44), ക​വ​ണാ​റ്റി​ൻ​ക​ര മു​ണ്ടു​ചി​റ​യി​ൽ രാ​ജ​പ്പ​ൻ(70)എ​ന്നി​വ​ർ​ക്കും ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ വൈ​ക്കം ഇ​ത്തി​പ്പു​ഴ ക​ള​പ്പു​ര​യ്ക്ക​ൽ​മാ​ലി​ൽ അ​ശ്വി​ൻ(17) പ​രി​ക്കേ​റ്റു. കു​മ​ര​കം ബോ​ട്ട് ജെ​ട്ടിക്കു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബൈ​ക്ക് വൈ​ക്കം ഭാ​ഗ​ത്തേ​ക്കു പോ​യ ബൈ​ക്ക് ക​വ​ണാ​റ്റി​ൻ​ക​ര പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ൽ ക​യ​റു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ടു വ​ഴി​യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ലേ​ക്കു ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി 10.45ഓ​ടെ അ​ഖി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. ബൈ​ക്കി​നു പി​ന്നി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഖി​ൽ. രാ​ജ​പ്പ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​യാ​ളെ പി​ന്നീ​ട് തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​മ്മ: ജോ​മി​നി. സ​ഹോ​ദ​രി​മാ​ർ: ജൂ​ലി, അ​ലീ​ന.


സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കു​മ​ര​കം സെ​ന്‍റ് ജോ​ണ്‍സ് വ​ട​ക്കും​ക​ര പ​ള്ളി​യി​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.