കൊച്ചി: കെസിബിസി മദ്യവിരുദ്ധസമിതി എറണാകുളം-അങ്കമാലി അതിരൂപത വാർഷികവും അവാർഡ് ദാന സമ്മേളനവും ഇന്നു കലൂർ റിന്യൂവൽ സെന്ററിൽ നടക്കുമെന്ന് ഡയറക്ടർ ഫാ.ജോർജ് നേരേവീട്ടിൽ, ജനറൽ കോ-ഓർഡിനേറ്റർ ചാർളി പോൾ എന്നിവർ അറിയിച്ചു.രാവിലെ 10.30 ന് നടക്കുന്ന വാർഷിക പൊതുസമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
പ്രസിഡന്റ് കെ.എ. പൗലോസ് കാച്ചപ്പിള്ളി അധ്യക്ഷനായിരിക്കും. ഫാ. ജോർജ് നേരേവീട്ടിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി സിജോ പൈനാടത്ത്, സംസ്ഥാന സെക്രട്ടറി ചാർളി പോൾ, ഫാ. തോമസ് പേരേപ്പാടൻ, ഫാ. പോൾ കാരാച്ചിറ, ജോണ്സണ് പാട്ടത്തിൽ, ചാണ്ടി ജോസ്, എം.പി. ജോസി, ഷൈബി പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിക്കും. 11.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മദ്യവിരുദ്ധ സെമിനാർ. കേരള മദ്യനിരോധന സമിതി പ്രസിഡന്റ് ടി.എം.വർഗീസ് ക്ലാസെടുക്കും. ഉച്ചകഴിഞ്ഞു രണ്ടിന് സംഘടനാ പ്രതിനിധിയോഗം, ചർച്ച, കലാപരിപാടികൾ.
ഫാ. തോമസ് തൈത്തോട്ടം ജൂബിലി ഫൗണ്ടേഷൻ അവാർഡ് നേടിയ സംസ്ഥാന സെക്രട്ടറി ചാർളി പോളിനെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിക്കും.
മികച്ച ഫൊറോന, ഇടവക, മികച്ച പ്രവർത്തകൻ, ലഹരിവിരുദ്ധ സേനാനി എന്നിവർക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്യും. അതിരൂപതയിലെ നാനൂറോളം ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ വാർഷികത്തിൽ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.