മാ​വേ​ലി​ക്ക​ര പൊ​ന്ന​മ്മാ​ൾ അന്തരിച്ചു
മാ​വേ​ലി​ക്ക​ര പൊ​ന്ന​മ്മാ​ൾ അന്തരിച്ചു
Thursday, March 23, 2017 2:21 PM IST
തൃ​​പ്പൂ​​ണി​​ത്തു​​റ: പ്ര​​ശ​​സ്ത സം​​ഗീ​​ത​​ജ്ഞ എ​​രൂ​​ർ പി​​ഷാ​​രി കോ​​വി​​ൽ ലെ​​യി​​നി​​ൽ ശി​​വ​​ശ​​ക്തി​​യി​​ൽ മാ​​വേ​​ലി​​ക്ക​​ര എ​​ൽ. പൊ​​ന്ന​​മ്മാ​​ൾ (84 ) നി​​ര്യാ​​ത​​യാ​​യി. സം​​സ്കാ​​രം ന​​ട​​ത്തി. ആ​​ദ്യ​​കാ​​ല ഹ​​രി​​ക​​ഥ സം​​ഗീ​​ത​​ജ്ഞ​​യും പ്ര​​ശ​​സ്ത ക​​ർ​​ണാ​​ട​​ക സം​​ഗീ​​ത​​വി​​ദു​​ഷി​​യു​​മാ​​യി​​രു​​ന്നു.

ത​​ന്‍റെ പ​​ന്ത്ര​​ണ്ടാം വ​​യ​​സി​​ൽ ആ​​ദ്യ ഹ​​രി​​ക​​ഥ ഭാ​​ഷ​​ണ​​ത്തി​​ൽ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ പൊ​​ന്ന​​മ്മാ​​ൾ തു​​ട​​ർ​​ന്നു​​ള്ള 12 വ​​ർ​​ഷ​​ക്കാ​​ലം കേ​​ര​​ള​​ത്തി​​ൽ അ​​ങ്ങോ​​ള​​മി​​ങ്ങോ​​ളം നി​​ര​​വ​​ധി വേ​​ദി​​ക​​ളി​​ൽ ഹ​​രി​​ക​​ഥ ഭാ​​ഷ​​ണം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. തി​​രു​​വ​​ന​​ന്ത​​പു​​രം സ്വാ​​തി തി​​രു​​നാ​​ൾ സം​​ഗീ​​ത അ​​ക്കാ​​ദ​​മി​​യി​​ൽ​നി​​ന്ന് ഗാ​​ന​​ഭൂ​​ഷ​​ണം ഒ​​ന്നാം റാ​​ങ്കി​​ൽ പാ​​സാ​​യ പൊ​​ന്ന​​മ്മാ​​ൾ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സം​​ഗീ​​ത വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ സം​​ഗീ​​ത അ​​ധ്യാ​​പി​​ക​​യാ​​യി ജോ​​ലി ചെ​​യ്തി​​ട്ടു​​ണ്ട്.​

നി​​ര​​വ​​ധി വേ​​ദി​​ക​​ളി​​ൽ സം​​ഗീ​​ത ക​​ച്ചേ​​രി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. 1960 മു​​ത​​ൽ ആ​​കാ​​ശ​​വാ​​ണി​​യി​​ൽ ക​​ർ​​ണാ​​ട​​ക സം​​ഗീ​​ത പ​​രി​​പാ​​ടി അ​​വ​​ത​​രി​​പ്പി​​ച്ചി​​രു​​ന്നു. പ​​രേ​​ത​​നാ​​യ സം​​ഗീ​​ത​​ജ്ഞ​​ൻ പ​​ത്മ​​നാ​​ഭ അ​​യ്യ​​ർ ആ​​ണ് ഭ​​ർ​​ത്താ​​വ്. സം​​ഗീ​​ത​​ജ്ഞ​​ൻ മാ​​വേ​​ലി​​ക്ക​​ര പി. ​​സു​​ബ്ര​​ഹ്മ​​ണ്യ​​ൻ മ​​ക​​നും ധ​​ന​​ല​​ക്ഷ​​്മി മ​​രു​​മ​​ക​​ളു​​മാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.