ഇടുക്കി ആർച്ച് ഡാം മുഖം മിനുക്കുന്നു; ചെലവ് ഒരുകോടി
ഇടുക്കി ആർച്ച് ഡാം മുഖം മിനുക്കുന്നു; ചെലവ് ഒരുകോടി
Thursday, March 23, 2017 2:21 PM IST
ചെ​റു​തോ​ണി: കു​റ​വ​ൻ - കു​റ​ത്തി മ​ല​ക​ളു​ടെ മം​ഗ​ല്യ​സൂ​ത്ര​മാ​യി ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് വെ​ള്ള​ക്കു​പ്പാ​യം അ​ണി​യു​ന്നു. അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ച് 41 വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​ദ്യ​മാ​യാ​ണ് പെ​യി​ന്‍റിം​ഗ് ന​ട​ത്തു​ന്ന​ത്. പെ​യി​ന്‍റ​ടി​ച്ച് അ​ണ​ക്കെ​ട്ടി​നെ മ​നോ​ഹ​രി​യാ​ക്കു​ക​യ​ല്ല ല​ക്ഷ്യം. മ​റി​ച്ച് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ൽ ക​ഠി​ന​ചൂ​ടി​ൽ അ​ണ​ക്കെ​ട്ടി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി ചൂ​ട് പ്ര​തി​രോ​ധി​ക്കു​ന്ന ഹൈ​ഹീ​റ്റ് റി​ഫ്ള​ക്ടീ​വ് പെ​യി​ന്‍റിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​ന് 1,09,75,900 രൂ​പ​യാ​ണ് ചെ​ല​വ് വ​രു​ന്ന​ത്. ആ​ർ​യാ​കോ​ണ്‍ ക​ണ്‍സ്ട്ര​ക‌്ഷ​ൻ​സ് ക​ന്പ​നി​യാ​ണ് ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന​ത്. 2016 ഏ​പ്രി​ൽ 15ന് ​ക​രാ​ർ വ​ച്ച പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ 2017 ഒ​ക്ടോ​ബ​ർ 14ന് ​മു​ന്പ് പൂ​ർ​ത്തി​യാ​ക്ക​ണം.

അ​ണ​ക്കെ​ട്ടി​ന്‍റെ കൈ​വ​രി​ക്കു​മാ​ത്രം ഇ​ളം പ​ച്ച​യും ബാ​ക്കി പ്ര​ത​ലം മു​ഴു​വ​ൻ വെ​ള്ള നി​റ​വു​മാ​ണ് ന​ൽ​കു​ന്ന​ത്. ഏ​റെ സാ​ഹ​സി​ക​ത നി​റ​ഞ്ഞ​താ​ണ് അ​ണ​ക്കെ​ട്ടി​ലെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക​ൾ. പാ​യ​ലും ചെ​ളി​യു​മെ​ല്ലാം ക​ഴു​കി വൃ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​ണ് പെ​യി​ന്‍റിം​ഗ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 169.16 മീ​റ്റ​ർ ഉ​യ​ര​വും 365.85 മീ​റ്റ​ർ നീ​ള​വു​മു​ള്ള ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന് 1968 ഫെ​ബ്രു​വ​രി 17ന് ​കാ​ന​ഡ-​ഇ​ന്ത്യ ഹൈ​ക​മ്മീ​ഷ​ണ​ർ ജ​യിം​സ് ജോ​ർ​ജാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്.

1969 ഏ​പ്രി​ൽ 30ന് ​നി​ർ​മ്മാ​ണ​മാ​രം​ഭി​ച്ചു. 1976 ഫെ​ബ്രു​വ​രി 12ന് ​ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ ഗാ​ന്ധി ഇ​ടു​ക്കി ആ​ർ​ച്ച് ഡാം ​ക​മ്മീ​ഷ​ൻ ചെ​യ്തു. മൂ​ന്ന് അ​ണ​ക്കെ​ട്ടു​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി. പെ​രി​യാ​റി​നു കു​റു​കെ ഇ​ടു​ക്കി​യി​ൽ കു​റ​വ​ൻ - കു​റ​ത്തി മ​ല​യു​ടെ തൊ​ട്ടു തൊ​ട്ടി​ല്ലെ​മ്മ മ​ട്ടി​ൽ നി​ൽ​ക്കു​ന്ന പ്രത​ല​ത്തി​ലാ​ണ് ഇ​ടു​ക്കി ആ​ർ​ച്ച് ഡാ​മി​ന്‍റെ പാ​ദം.

കു​റ​വ​ൻ​മ​ല​ക്ക് 839 മീ​റ്റ​ർ ഉ​യ​ര​വും, കു​റ​ത്തി​മ​ല​ക്ക് 925 മീ​റ്റ​റും ഉ​യ​ര​മാ​ണു​ള്ള​ത്. പെ​രി​യാ​റി​ന്‍റെ പോ​ഷ​ക​ന​ദി​യാ​യ ചെ​റു​തോ​ണി ആ​റി​ൽ ഇ​ടു​ക്കി​യോ​ടു ചേ​ർ​ന്നാ​ണ് അ​ഞ്ച് ഷ​ട്ട​റോ​ടു​കൂ​ടി​യ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ട് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 134 മീ​റ്റ​ർ ഉ​യ​ര​വും 651 മീ​റ്റ​ർ നീ​ള​വു​മാ​ണ് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​നു​ള്ള​ത്. കി​ളി​വ​ള്ളി തോ​ടി​നു​കു​റു​കെ 100 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും 385 മീ​റ്റ​ർ നീ​ള​ത്തി​ലും കു​ള​മാ​വ് അ​ണ​ക്കെ​ട്ടും നി​ർ​മി​ച്ചാ​ണ് ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം ഹി​ന്ദു​സ്ഥാ​ൻ ക​ണ്‍സ്ട്ര​ക‌്ഷ​ൻ ക​ന്പ​നി​യാ​ണ് നി​ർ​വ​ഹി​ച്ച​ത്.


കാ​ന​ഡ​യി​ലെ സ​ർ​വെ​യ​ർ നെ​നി​ഗ​ർ ചെ​വ​ർ​ട്ട് (എ​സ്എ​ൻ​സി) എ​ന്ന ക​ന്പ​നി​യാ​ണ് നി​ർ​മാ​ണ മേ​ൽ​നോ​ട്ടം​വ​ഹി​ച്ച​ത്. 1991ൽ ​ഇ​റ്റ​ലി​ക്കാ​ര​നാ​യ ജേ​ക്ക​ബ് എ​ന്ന എ​ഞ്ചി​നി​യ​ർ​ക്ക് ആ​ദി​വാ​സി മൂ​പ്പ​ൻ ക​രു​വെ​ള്ളാ​യ​ൻ കൊ​ലു​ന്പ​നാ​ണ് അ​ണ​ക്കെ​ട്ടി​നു​ള്ള സ്ഥ​ലം കാ​ണി​ച്ചു​കൊ​ടു​ത്ത​ത്. മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് സൂ​പ്ര​ണ്ടാ​യ ഡ​ബ്ല്യു ജെ. ​ജോ​ണ്‍ 1922 ൽ ​നാ​യാ​ട്ടി​നെ​ത്തി​യ​പ്പോ​ൾ കു​റ​വ​ൻ - കു​റ​ത്തി​മ​ല ഇ​ടു​ക്കി​ലൂ​ടെ കു​തി​ച്ചൊ​ഴു​കു​ന്ന പെ​രി​യാ​ർ കൊ​ലു​ന്പ​ന്‍റെ സ​ഹാ​യ​ത്താ​ൽ ക​ണ്ടെ​ത്തി.​ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എ​ഞ്ചി​നി​യ​റു​മാ​യ പി.​ജെ. തോ​മ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 1932 ൽ ​തി​രു​വി​താം​കൂ​ർ സ​ർ​ക്കാ​രി​നെ അ​ണ​ക്കെ​ട്ടി​നു പ​റ്റി​യ സ്ഥ​ലം ക​ണ്ടെ​ത്തി​യ വി​വ​രം അ​റി​യി​ച്ചു.1935-​ൽ അ​സം​ബ്ലി അം​ഗ​മാ​യി​രു​ന്ന എ.​കെ.​നാ​രാ​യ​ണ​പി​ള്ള ഈ കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. 1937-ൽ ​ഇ​റ്റ​ലി​ക്കാ​ര​നാ​യ ആ​ഞ്ജ​ലോ ഒ​മേ​ദ​യോ, ക്ലാ​ന്ത​യോ മാ​സെ​ലെ എ​ന്നീ എ​ഞ്ചി​നി​യ​ർ​മാ​ർ ഇ​ടു​ക്കി​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു പോ​യി​ല്ല. 1947 ൽ ​ഏ​റെ​ക്കു​റെ വ്യ​ക്ത​മാ​യ ഒ​രു പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടു​ണ്ടാ​യി. തി​രു​വി​താം​കൂ​ർ ഇ​ല​ക്ട്രി​ക്ക​ൽ എ​ഞ്ചി​നീ​യ​ർ ജോ​സ​ഫ് ജോ​ണ്‍ റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കി.

പെ​രി​യാ​റി​നു കു​റു​കെ അ​ണ​ക്കെ​ട്ടു നി​ർ​മ്മി​ക്കാ​മെ​ന്നും അ​റ​ക്കു​ള​ത്ത് പ​വ​ർ ഹൗ​സ് സ്ഥാ​പി​ക്കാ​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്. കു​ള​മാ​വി​ൽ നി​ന്നും 5000 മീ​റ്റി​ല​ധി​കം നീ​ള​മു​ള്ള തു​ര​ങ്ക​ത്തി​ലൂ​ടെ വെ​ള്ളം ഭൂ​ഗ​ർ​ഭ വൈ​ദ്യു​ത നി​ല​യ​മാ​യ മൂ​ല​മ​റ്റ​ത്തെ​ത്തി​ച്ചാ​ണ് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്.

ബി​ജു ക​ല​യ​ത്തി​നാ​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.