ടോംസ് എൻജിനിയറിംഗ് കോളജിൽ അടുത്ത അഡ്മിഷന് എഐസിടിഇ അംഗീകാരം
ടോംസ് എൻജിനിയറിംഗ് കോളജിൽ അടുത്ത അഡ്മിഷന് എഐസിടിഇ അംഗീകാരം
Thursday, March 23, 2017 12:14 PM IST
കോ​ട്ട​യം: മ​റ്റ​ക്ക​ര ടോം​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് ഓ​ൾ ഇ​ന്ത്യ കൗ​ണ്‍സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ അ​ടു​ത്ത വ​ർ​ഷ​ത്തെ അ​ഡ്മി​ഷ​നു​ള്ള പ്ര​വേ​ശ​ന അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി കോ​ള​ജ് പ്ര​തി​നി​ധി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ക്കാ​രും ത​ത്പ​ര​ക​ക്ഷി​ക​ളും കോ​ള​ജി​നെ​തി​രെ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ് അ​ടു​ത്ത​യി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ​ക്കു പി​ന്നി​ൽ.

പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജ് സം​ഭ​വ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു മ​റ്റ​ക്ക​ര കോ​ള​ജി​ലും വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​തെ​ന്നും അ​ധ്യാ​പ​ർ ഉ​ൾ​പ്പെ​ടെ കോളജ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു.

കോ​ള​ജി​ലെ പു​തി​യ ബ്ലോ​ക്കും ലാ​ബ് ലൈ​ബ്ര​റി സ​ജ്ജീ​ക​ര​ണ​ങ്ങ​ളും നേ​രി​ൽ കാ​ണാ​തെ​യും ഏ​താ​നും പേ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്രം കേ​ട്ടു​മാ​ണ് സ്ഥാ​പ​ന​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞു. അം​ഗീ​കാ​രം റ​ദ്ദാ​ക്കി​യ​തോ​ടെ ഇ​വി​ടെ നി​ന്നു മാ​റാ​ൻ താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​റ്റ് കോ​ള​ജു​ക​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കാ​നും പ​രീ​ക്ഷ​യെ​ഴു​താ​നും സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്കു​ക​യും ചെ​യ്തു. ആ​കെ​യു​ണ്ടാ​യി​രു​ന്ന 270 വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ര​വ​ധി​പേ​ർ മ​റ്റു കോ​ള​ജു​ക​ളി​ലേ​ക്കു മാ​റി.


മി​ക​ച്ച ലാ​ബ്, ലൈ​ബ്ര​റി, കം​പ്യൂ​ട്ട​ർ സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ൽ കോ​ള​ജി​നു​ള്ളി​ലു​ണ്ടെ​ന്ന് എ​ഐ​സി​ടിഇ അ​ധി​കാ​രി​ക​ൾ​ക്ക് ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അം​ഗീ​കാ​രം തി​രി​കെ ല​ഭി​ച്ച​തെ​ന്ന് കോ​ള​ജ് അ​ധി​കാ​രി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കാ​തെ ശേ​ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​രീ​ക്ഷ​യെ​ഴു​താ​ൻ ക​ഴി​യി​ല്ല. എ​ഐ​സി​ടി അം​ഗീ​കാ​രം ല​ഭി​ച്ച​തോ​ടെ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും അ​ധി​കാ​രം തി​രി​കെ ല​ഭി​ക്കു​മെ​ന്നു അ​ധി​കാ​രി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.