അതിരപ്പിള്ളി പദ്ധതി അപ്രായോഗികം: കാനം
അതിരപ്പിള്ളി പദ്ധതി അപ്രായോഗികം: കാനം
Wednesday, March 22, 2017 1:49 PM IST
ആ​ല​പ്പു​ഴ: അ​തി​ര​പ്പ​ിള്ളി പ​ദ്ധ​തി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. എ​ഐ​വൈ​എ​ഫ് ആ​ല​പ്പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച സി.​കെ. ച​ന്ദ്ര​പ്പ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ഓ​ർ​മ മ​രം ന​ട​ലും ഉ​ദ്ഘാ​ട​നം ചെ​യ്യു​കയാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​പ​ദ്ധ​തി പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു​ത​ന്നെ ത​ള്ളി​ക്ക​ള​ഞ്ഞ​ത്. എ​ൽ​ഡി​എ​ഫി​ന്‍റെ പ്ര​ക​ട​ന പ​ത്രി​ക​യി​ലും അ​തി​ര​പ്പ​ിള്ളി പ​ദ്ധ​തി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

163 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള ശേ​ഷി ചാ​ല​ക്കു​ടി പു​ഴ​യ്ക്കി​ല്ല. ഉ​മി​നീ​രി​ൽ നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദി​ക്കാ​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ൾ അ​പ്രാ​യോ​ഗി​ക​മാ​ണ്. അ​ശാ​സ്ത്രീ​യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് പി​ന്നാ​ലെ പോ​കാ​ൻ പാ​ടി​ല്ലെ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തി​ര​പ്പ​ള്ളി​യു​ടെ യ​ഥാ​ർ​ഥ ഉ​ട​മ​സ്ഥാ​വ​കാ​ശം നാ​ടാ​ർ സ​മു​ദാ​യ​ത്തി​ലെ ആ​ദി​വാ​സി​ക​ൾ​ക്കാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച കേ​സ് ഇ​പ്പോ​ഴും ഹൈ​ക്കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.


മൂ​ന്നാ​റി​ൽ സി​പി​ഐ-​സി​പി​എം ത​ർ​ക്ക​മു​ണ്ടെ​ന്ന പ്ര​ച​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണ്. മൂ​ന്നാ​ർ വി​ഷ​യ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ നി​ല​പാ​ട് മു​ഖ്യ​മ​ന്ത്രി​യും റ​വ​ന്യൂ​മ​ന്ത്രി​യും നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചി​ട്ടു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.