നെ​ഹ്റു കോ​ള​ജ് : സ​ഞ്ജി​ത്ത് വി​ശ്വ​നാ​ഥ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​ൻ മാ​റ്റി
Wednesday, March 22, 2017 1:49 PM IST
കൊ​​​ച്ചി: ജി​​​ഷ്ണു പ്ര​​​ണോ​​​യി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് പി​​​ആ​​​ർ​​​ഒ സ​​​ഞ്ജി​​​ത്ത് വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​നാ​​​യി മാ​​​റ്റി. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ, ഹ​​​ർ​​​ജി​​​ക്കാ​​​ര​​​നെ​​​തി​​​രേ വ്യ​​​ക്ത​​​മാ​​​യ തെ​​​ളി​​​വു​​​ക​​​ൾ ഇ​​​ല്ലെ​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു മൊ​​​ഴി​​​ക​​​ളി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ലെ​​​ന്നും സ​​​ഞ്ജി​​​ത്ത് വി​​​ശ്വ​​​നാ​​​ഥ​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ വാ​​​ദി​​​ച്ചു.

ജോ​​​ലി ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സം​​​ഭ​​​വം ഉ​​​ണ്ടാ​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന സ​​​മ​​​യ​​​ത്ത് കോ​​​ള​​​ജി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​ന്നും എ​​​ന്നാ​​​ൽ സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​ങ്കി​​​ല്ലെ​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.


എ​​​ന്നാ​​​ൽ പ്ര​​​തി​​​ക്ക് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നെ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യി കോ​​​ട​​​തി​​​യി​​​ൽ എ​​​തി​​​ർ​​​ത്തു. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ന്വേ​​​ഷ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വാ​​​ദി​​​ച്ചു.

ഈ ​​​കേ​​​സി​​​ൽ പാ​​​ന്പാ​​​ടി നെ​​​ഹ്റു കോ​​​ള​​​ജ് ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ണ​​​ൽ ആ​​​ൻ​​​ഡ് ചാ​​​രി​​​റ്റ​​​ബി​​​ൾ ട്ര​​​സ്റ്റി​​​ന്‍റെ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ.​​​പി.​​​കൃ​​​ഷ്ണ​​​ദാ​​​സി​​​ന് ഹൈ​​​ക്കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.