ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ
Wednesday, March 22, 2017 1:19 PM IST
അ​ടൂ​ർ: ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി . പ​റ​ക്കോ​ട് ടി ​ബി ജം​ഗ്ഷ​നി​ൽ സ​ബ്സ്റ്റേ​ഷ​നു സ​മീ​പം ഒ​രു വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് മൂ​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ നി​ന്നും ശേ​ഖ​രി​ച്ച വി​റ​ക് കെ​ട്ടാ​ൻ ച​ര​ട് എ​ടു​ക്കാ​ൻ പോ​യ സ​മീ​പ​വാ​സി​യാ​യ നാ​ണി എ​ന്ന വീ​ട്ട​മ്മ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ടൂ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം അ​ഴു​കി​യ​തി​നാ​ൽ ആ​ൺ​കു​ട്ടി​യോ പെ​ൺ​കു​ട്ടി​യോ​യെ​ന്നു പോ​ലും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു നീ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.