മി​ക​ച്ച ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
മി​ക​ച്ച ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Wednesday, March 22, 2017 1:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2016ലെ ​​​മി​​​ക​​​ച്ച ആ​​​യു​​​ർ​​​വേ​​​ദ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ സ​​​മ​​​സ്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലും സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​തി​​​നു​​​ള്ള അ​​​ഷ്ടാം​​​ഗ ര​​​ത്ന അ​​​വാ​​​ർ​​​ഡ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ലെ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​കെ.​​​പി. ശ്രീ​​​കു​​​മാ​​​രി അ​​​മ്മ​​​യ്ക്കാ​​​ണ്.

ആ​​​യു​​​ർ​​​വേ​​​ദ ചി​​​കി​​​ത്സ​​​യി​​​ലും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലും സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ സ​​​ർ​​​ക്കാ​​​ർ, അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ, സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള ധ​​​ന്വ​​​ന്ത​​​രി അ​​​വാ​​​ർ​​​ഡ് ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പി.​​​കെ. അ​​​ശോ​​​കി​​​നാ​​​ണ്.

ഭാ​​​ര​​​തീ​​​യ ചി​​​കി​​​ത്സാ വ​​​കു​​​പ്പി​​​ലെ മി​​​ക​​​ച്ച ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള ച​​​ര​​​ക അ​​​വാ​​​ർ​​​ഡ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി ചീ​​​ഫ് മെ​​​ഡി​​​ക്ക​​​ലോ​​​ഫീ​​​സ​​​ർ ഡോ. ​​​എ​​​ൻ. ശ്രീ​​​കു​​​മാ​​​റി​​​നാ​​​ണ്.

ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ലെ മി​​​ക​​​ച്ച അ​​​ധ്യാ​​​പ​​​ക​​​നു​​​ള്ള ആ​​​ത്രേ​​​യ അ​​​വാ​​​ർ​​​ഡ് ഒ​​​ല്ലൂ​​​ർ വൈ​​​ദ്യ​​​ര​​​ത്നം ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​കെ.​​​ജി. വി​​​ശ്വ​​​നാ​​​ഥ​​​നാ​​​ണ്.
സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ശ​​​സ്തി​​​ക്കും ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നു​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ർ​​​ക്കു​​​ള്ള വാ​​​ഗ്ഭ​​​ട അ​​​വാ​​​ർ​​​ഡ് തി​​​രു​​​വ​​​ല്ല ബ​​​ഥ​​​നി റോ​​​ഡ് ശാ​​​ന്തി​​​നി​​​വാ​​​സി​​​ൽ ഡോ. ​​​എം. ന​​​ട​​​രാ​​​ജ​​​നാ​​​ണ്.

അ​​​വാ​​​ർ​​​ഡു​​​ക​​​ൾ 27ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​ന​​​ക​​​ക്കു​​​ന്ന് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ ടീ​​​ച്ച​​​ർ വി​​​ത​​​ര​​​ണം ചെ​​​യ്യും. ച​​​ട​​​ങ്ങി​​​ൽ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.