"ചെമന്ന പെട്ടി" ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവലിൽ
Tuesday, March 21, 2017 2:06 PM IST
കോ​ട്ട​യം: ന്യൂ​യോ​ർ​ക്ക് - ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ പ​യ​സ് സ്ക്ക​റി​യാ പൊ​ട്ടം​കു​ള​ത്തി​ന്‍റെ ഹ്രസ്വ​ചി​ത്ര​മാ​യ ചെ​മ​ന്ന ​പെ​ട്ടി​യും. ഇ​ന്തോ-​അ​മേ​രി​ക്ക​ൻ ആ​ർ​ട്സ് കൗ​ണ്‍സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ഫെ​സ്റ്റി​വ​ൽ 2017 ഏ​പ്രി​ൽ 30 മു​ത​ൽ മേ​യ് ഏ​ഴു വ​രെ ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലാ​ണ് ന​ട​ക്കു​ന്ന​ത്. മേ​യ് ആ​റി​ന് ഇ​ന്ത്യ​ൻ സ​മ​യം പ​ക​ൽ 3.15 നാ​ണ് ചെ​മ​ന്ന​ പെ​ട്ടി​യു​ടെ പ്ര​ദ​ർ​ശ​നം. ചെ​മ​ന്ന​ പെ​ട്ടി നേ​ര​ത്തേ ഡ​ൽ​ഹി, മും​ബൈ രാ​ജ്യാ​ന്ത​ര ഡോ​ക്യൂ​മെ​ന്‍ററി ഫെ​സ്റ്റി​വ​ലു​ക​ളി​ൽ അ​വാ​ർ​ഡു​ക​ൾ നേ​ടി​യി​രു​ന്നു. ഭാ​ര​ത ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ ത​പാ​ലി​ന്‍റെ ക​ഥ​പ​റ​യു​ന്ന 13.30 മി​നി​റ്റു വ​രു​ന്ന ഈ ​ഹ്രസ്വ​ചി​ത്രം നി​ർ​മി​ച്ച​തി​ന് ത​പാ​ൽ വ​കു​പ്പ് പ​യ​സ് സ്ക​റി​യാ പൊ​ട്ടം​കു​ള​ത്തെ ആ​ദ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.