രാ​ജ്യാ​ന്ത​ര ബ്ലോ​ഗ​ർ​മാ​രു​മാ​യി കേ​ര​ള ബ്ലോ​ഗ് എ​ക്സ്പ്ര​സ് പ്ര​യാ​ണം തു​ട​ങ്ങി
രാ​ജ്യാ​ന്ത​ര ബ്ലോ​ഗ​ർ​മാ​രു​മാ​യി കേ​ര​ള ബ്ലോ​ഗ് എ​ക്സ്പ്ര​സ് പ്ര​യാ​ണം തു​ട​ങ്ങി
Monday, March 20, 2017 2:21 PM IST
കൊ​​​ച്ചി: ആ​​​ഗോ​​​ള വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ളെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ആ​​​ക​​​ർ​​​ഷി​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള കേ​​​ര​​​ള ടൂ​​​റി​​​സ​​​ത്തി​​​ന്‍റെ സം​​​രം​​​ഭ​​​മാ​​​യ കേ​​​ര​​​ള ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സ് നാ​​​ലാം പ​​​തി​​​പ്പ് പ്ര​​​യാ​​​ണം തു​​​ട​​​ങ്ങി. തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 30 രാ​​​ജ്യാ​​​ന്ത​​​ര ബ്ലോ​​​ഗ​​​ർ​​​മാ​​​രു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സ് കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി പാ​​​ല​​​സി​​​ൽ ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ ഫ്ളാ​​​ഗ് ഓ​​​ഫ് ചെ​​​യ്തു.

ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സി​​​ന്‍റെ ആ​​​ദ്യ മൂ​​​ന്നു യാ​​​ത്ര​​​ക​​​ളും കേ​​​ര​​​ള ടൂ​​​റി​​​സ​​​ത്തി​​​ന് വ​​​ൻ​​​കു​​​തി​​​പ്പ് ന​​​ൽ​​​കി​​​യ​​​താ​​​യാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന​​​ത്. "ആ​​​യു​​​ഷ്കാ​​​ല​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​രം’ എ​​​ന്ന​​​താ​​​ണ് ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം. ടൂ​​​റി​​​സം വി​​​പ​​​ണ​​​ന​​​ത്തി​​​നു കേ​​​ര​​​ളം ആ​​​വി​​​ഷ്ക്ക​​​രി​​​ച്ച അ​​​തി​​​നൂ​​​ത​​​ന സം​​​രം​​​ഭ​​​മാ​​​ണു ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​ക്കു സ​​​ഞ്ചാ​​​രി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കാ​​​നും മേ​​​ഖ​​​ല​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കും ഇ​​തി​​നു ക​​​ഴി​​​യു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ ത​​​ന​​​താ​​​യ ആ​​​യു​​​ർ​​​വേ​​​ദ​​​വും ക​​​ഥ​​​ക​​​ളി​​​യും കാ​​​യ​​​ൽ സ​​​ഞ്ചാ​​​ര​​​വും കാ​​​യി​​​ക​​​ക​​​ല​​​ക​​​ളും അ​​​വ​​​ർ​​​ക്ക് നേ​​​രി​​​ൽ കാ​​​ണാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും. ച​​​ട​​​ങ്ങി​​​ൽ ടൂ​​​റി​​​സം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​എ​​​സ്. അ​​​നി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


29 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 29 ബ്ലോ​​​ഗ​​​ർ​​​മാ​​​ർ​​​ക്കൊ​​​പ്പം ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​യ ദീ​​​പാ​​​ൻ​​​ഷു ഗോ​​​യ​​​ലും ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സി​​​ൽ യാ​​​ത്ര​​​യ്ക്കു​​​ണ്ട്. 38000 പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ഓ​​​ണ്‍​ലൈ​​​ൻ വോ​​​ട്ടിം​​ഗി​​​ലൂ​​​ടെ​​​യാ​​​ണ് ബ്ലോ​​​ഗ​​​ർ​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

ഉ​​​ദ്ഘാ​​​ട​​​ന ദി​​​വ​​​സ​​​മാ​​​യ ഇ​​​ന്ന​​​ലെ ​കൊ​​​ച്ചി​​യി​​ലൂ​​ടെ യാ​​ത്ര ചെ​​യ്ത എ​​ക്സ്പ്ര​​സ് 26നു ​​വീ​​ണ്ടും കൊ​​ച്ചി​​യി​​ലെ​​ത്തും. ഇ​​ന്ന് ​ആ​​​ല​​​പ്പു​​​ഴ, നാ​​ളെ ​കു​​​മ​​​ര​​​കം, 23ന് ​​​തേ​​​ക്ക​​​ടി, 24നും 25​​​നും മൂ​​​ന്നാ​​​ർ, 27നും 28​​​നും തൃ​​​ശൂ​​​ർ, 29ന് ​​​കോ​​​ഴി​​​ക്കോ​​​ട്, 30ന് ​​​വ​​​യ​​​നാ​​​ട്, 31ന് ​​​ക​​​ണ്ണൂ​​​ർ, ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും ര​​​ണ്ടി​​​നും കാ​​​സ​​​ർ​​​ഗോ​​ഡ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന ബ്ലോ​​​ഗ് എ​​​ക്സ്പ്ര​​​സ് ഏ​​​പ്രി​​​ൽ മൂ​​​ന്നി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് യാ​​​ത്ര അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.