ഇ​സാ​ഫ് ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ പ​ത്തു ശാ​ഖ​ക​ൾ തു​റ​ക്കും: കെ. ​​പോ​​ൾ തോ​​മ​​സ്
Monday, March 20, 2017 1:39 PM IST
പാ​​​ലാ: ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് ആ​​​ദ്യ​​​വ​​​ർ​​​ഷം തു​​​റ​​​ക്കാ​​​ൻ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന 85 ശാ​​​ഖ​​​ക​​​ളി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള 15 ശാ​​​ഖ​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ച​​​താ​​​യി ഇ​​​സാ​​​ഫ് സ്മോ​​​ൾ ഫി​​​നാ​​​ൻ​​​സ് ബാ​​​ങ്ക് സ്ഥാ​​​പ​​​ക​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌​​​ട​​​റും സി​​​ഇ​​​ഒ​​​യു​​​മാ​​​യ കെ. ​​​പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു. പാ​ലാ ചെ​ത്തി​മ​റ്റ​ത്ത് ആ​രം​ഭി​ക്കു​ന്ന ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ റീ​​​ട്ടെ​​​യി​​​ൽ ശാ​​​ഖ​​​ക​​​ളാ​​​യ ഇ​​​വ അ​​​ടു​​​ത്ത​​​യാ​​​ഴ്ച പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. ഇ​​​ട​​​പ്പ​​​ള്ളി, പാ​​​ല​​​ക്കാ​​​ട്, പാ​​​ലാ, തി​​​രു​​​വ​​​ല്ല, ക​​​ട്ട​​​പ്പ​​​ന, പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലാ​​​ണു ശാ​​​ഖ​​​ക​​​ൾ തു​​​റ​​​ക്കു​​​ക. 25 ശ​​​ത​​​മാ​​​നം ശാ​​​ഖ​​​ക​​​ളും ബാ​​​ങ്കിം​​​ഗ് േസ​​​വ​​​നം ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ഗ്രാ​​​മീ​​​ണ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്നാ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ.

കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ത്ത​​​രം പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ബാ​​​ങ്കി​​​ന്‍റെ കു​​​റ​​​ഞ്ഞ​​​തു പ​​​ത്തു ശാ​​​ഖ​​​ക​​​ളെ​​​ങ്കി​​​ലും തു​​​റ​​​ക്കു​​​മെ​​​ന്നും പോ​​​ൾ തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.