കെ ​​മാ​​റ്റ് പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ഏ​​പ്രി​​ൽ ര​​ണ്ടി​​ന്
Monday, March 20, 2017 1:39 PM IST
കോ​ട്ട​യം: എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യ​​​ു ​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലും മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ന​​​ട​​​ത്തു​​​ന്ന 2017-18 ലെ ​​​എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ കെ ​​​മാ​​​റ്റ് കേ​​​ര​​​ള ഏ​​​പ്രി​​​ൽ ര​​​ണ്ടി​​​നു ന​​​ട​​​ത്തും. കെ​​​മാ​​​റ്റ്, സി​​​മാ​​​റ്റ്, ക്യാ​​​റ്റ്, എ​​​ന്നീ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ​നി​​​ന്ന് മാ​​​ത്ര​​​മേ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കൂ. 2017 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ മാ​​​റ്റ് അ​​​നു​​​വ​​​ദി​​​ക്കി​ല്ല.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ഏ​​​പ്രി​​​ൽ ര​​​ണ്ടി​നു ന​​​ട​​​ക്കു​​​ന്ന പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഹാ​​​ൾ ടി​​​ക്ക​​​റ്റ് 23 മു​​​ത​​​ൽ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
ഫോ​​​ണ്‍ : 0471 - 2335133, 8547 255 133.