വിഎച്ച്എസ്എസിലെ സ​മ​യ​ക്ര​മം പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​ം: ബാ​​​ലാ​​​വ​​​കാ​​​ശ ക​മ്മീ​ഷ​ൻ
Sunday, March 19, 2017 1:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ സ​​​മ​​​യ​​​ക്ര​​​മം കു​​​ട്ടി​​​ക​​​ളു​​​ടെ ഉ​​​ത്ത​​​മ​​​താ​​​ൽ​​​പ​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം മു​​​ത​​​ൽ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ​​​ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ നി​​​ല​​​വി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളു​​​ക​​​ളി​​​ലെ പ​​​ഠ​​​ന​​​ദി​​​വ​​​സ​​​ങ്ങ​​​ൾ ആ​​​ഴ്ച​​​യി​​​ൽ അ​​​ഞ്ചാ​​​ക്കി കു​​​റ​​​ച്ചെ​​​ങ്കി​​​ലും വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​പ്പോ​​​ഴും ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ക്ലാ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ടെ​​​ന്ന കീ​​​ഴ്‌വാ​​​യ്പൂ​​​ര് വി​​​എ​​​ച്ച്എ​​​സ്ഇ​​​യി​​​ലെ ഏ​​​താ​​​നും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം.


ദി​​​വ​​​സം എ​​​ട്ട​​​ര മ​​​ണി​​​ക്കൂ​​​ർ വീ​​​തം ആ​​​ഴ്ച​​​യി​​​ൽ ആ​​​റു​​​ദി​​​വ​​​സം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​ഠ​​​ന​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന​​​തു കു​​​ട്ടി​​​ക​​​ളു​​​ടെ ശാ​​​രീ​​​രി​​​ക-മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​ത്തെ ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. പ​​​ഠ​​​ന​​​സ​​​മ​​​യ​​​ത്തി​​​ൽ മാ​​​റ്റം വ​​​രു​​​ത്താ​​​ൻ നി​​​ല​​​വി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി അ​​​നു​​​വ​​​ദി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ക​​​മ്മീ​​​ഷ​​​ന് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​വ​​​ർ കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ളും അ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും പ്രാ​​​യോ​​​ഗി​​​ക സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു​​​വേ​​​ണം ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തു സാ​​​ധ്യ​​​മാ​​​കു​​​ന്നെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​ക്കും വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.