സോ​ണി​യാ​ഗാ​ന്ധി വന്നാ​ലു​ട​ൻ കെ​പി​സിസി അധ്യക്ഷൻ: രമേശ്
Sunday, March 19, 2017 1:34 PM IST
ക​​​ണ്ണൂ​​​ർ: ഇ​​ന്ത്യ​​ൻ നാ​​ഷ​​ണ​​ൽ കോ​​ൺ​​ഗ്ര​​സ് അ​​​ധ്യ​​​ക്ഷ സോ​​​ണി​​​യാ​​​ഗാ​​​ന്ധി ചി​​​കി​​​ത്സ ക​​​ഴി​​​ഞ്ഞു ഡ​​​ൽ​​​ഹി​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യാ​​​ലു​​​ട​​​ൻ കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ യാ​​​തൊ​​​രു ആ​​​ശ​​​ങ്ക​​​യ്ക്കും അ​​​ടി​​​സ്ഥാ​​​ന​​​മി​​​ല്ലെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് സം​​സാ​​രി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


മ​​​ല​​​പ്പു​​​റത്ത് യു​​​ഡി​​​എ​​​ഫ് ച​​​രി​​​ത്ര​​വി​​​ജ​​​യം നേ​​​ടും. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ ഇ. ​​​അ​​​ഹ​​​മ്മ​​​ദ് നേ​​​ടി​​​യ​​​തി​​​നേ​​​ക്കാ​​​ൾ ഭൂ​​​രി​​​പ​​​ക്ഷം ഇ​​​ത്ത​​​വ​​​ണ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് ല​​​ഭി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ ഇ​​​ട​​​ത് ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ കൂ​​​ടി​​​യാ​​​യി​​​രി​​​ക്കും ഈ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പെ​​​ന്ന കോ​​​ടി​​​യേ​​​രി​​​യു​​​ടെ അ​​​ഭി​​​പ്രാ​​​യം ഫ​​​ലം വ​​​രു​​​ന്ന​​​തോ​​​ടെ തെ​​​ളി​​​യു​​​മെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.