അ​റ്റോ​ർ​ണി ജ​ന​റ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നു വി.​എം. സു​ധീ​ര​ൻ
Sunday, March 19, 2017 1:34 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ- സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​ങ്ങ​​ളി​​ലെ ബാ​​​റു​​​ക​​​ൾ മാ​​​റ്റേ​​​ണ്ട​​​തി​​​ല്ലെ​​​ന്ന തെ​​​റ്റാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം സം​​​സ്ഥാ​​​ന​​​ത്തി​​​നു ന​​​ൽ​​​കി​​​യ മു​​​കു​​​ൾ റോ​​​ഹ്ത​​​ഗി അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു വി.​​​എം. സു​​​ധീ​​​ര​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. മു​​​കു​​​ൾ റോ​​​ഹ്ത​​​ഗി​​​ക്കു ന​​​ൽ​​​കി​​​യ ക​​​ത്തി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

തെ​​​റ്റാ​​​യ നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തു പ​​​ദ​​​വി​​​ക്കു നി​​​ര​​​ക്കാ​​​ത്ത​​​താ​​​ണെ​​​ന്നും അ​​​തി​​​നാ​​​ൽ സ്ഥാ​​​നം ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നു​​​മാ​​​ണു ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. പാ​​​ത​​​യോ​​​ര​​​ത്തെ ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ-​​​വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും മാ​​​റ്റേ​​​ണ്ടെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​തു കോ​​​ട​​​തി വി​​​ധി തെ​​​റ്റാ​​​യി വ്യാ​​​ഖ്യാ​​​നി​​​ച്ചു കൊ​​​ണ്ടാ​​​ണ്. നേ​​​ര​​​ത്തെ ബാ​​​റു​​​ട​​​മ​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ റോ​​​ഹ്ത​​​ഗി ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​യ​​​മോ​​​പ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത് അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ൽ പ​​​ദ​​​വി​​​ക്കു ചേ​​​രാ​​​ത്ത ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും സു​​​ധീ​​​ര​​​ൻ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.


അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലി​​​ന്‍റെ നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ദേ​​​ശീ​​​യ-സം​​​സ്ഥാ​​​ന പാ​​​ത​​​യോ​​​ര​​​ങ്ങളിൽ ഹോ​​​ട്ട​​​ലു​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​റു​​​ക​​​ളും ബി​​​യ​​​ർ- വൈ​​​ൻ പാ​​​ർ​​​ല​​​റു​​​ക​​​ളും മാ​​​റ്റി സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​തി​​​ല്ലെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.