നീറ്റ്: പ്രവേശനാധികാരം കമ്മീഷണർക്ക്, ഏകീകൃത ഫീസിനായി മാനേജ്മെന്‍റുകൾ
Sunday, March 19, 2017 1:34 PM IST
പ​​​ത്ത​​​നം​​​തി​​​ട്ട: ഏ​​​കീ​​​കൃ​​​ത മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളും ഫീ​​​സും സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​യേ​​​ക്കും. നീ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മെ​​​ഡി​​​ക്ക​​​ൽ, ഡെ​​​ന്‍റ​​​ൽ, അ​​​നു​​​ബ​​​ന്ധ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നാ​​​ധി​​​കാ​​​രം സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​തോ​​​ടെ ഏ​​​കീ​​​കൃ​​​ത ഫീ​​​സ് എ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി സ്വാ​​​ശ്ര​​​യ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ രം​​​ഗ​​​ത്തെ​​ത്തി. ഇ​​​ത​​​നു​​​സ​​​രി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​യ്ക്കാ​​​യി ഇ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി​​​യോ​​​ഗം വി​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ നേ​​​ര​​​ത്തെത​​​ന്നെ ഏ​​​കീ​​​കൃ​​​ത ഫീ​​​സ് അം​​​ഗീ​​​ക​​​രി​​​ച്ചു പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്നു​​ണ്ട്. എം​​ബി​​ബി​​എ​​സി​​നു 4.40 ല​​​ക്ഷം രൂ​​​പ ഏ​​​കീ​​​കൃ​​​ത ഫീ​​​സാ​​​യി​​​ട്ടാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ മെ​​​റി​​​റ്റ്, മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ​​​ത്.​​​എ​​​ന്നാ​​​ൽ, മ​​​റ്റു സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ ഇ​​​തി​​​നേ​​​ക്കാ​​​ൾ വ​​​ള​​​രെ കൂ​​​ടി​​​യ തു​​​ക​​​യാ​​​ണ് ഏ​​​കീ​​​കൃ​​​ത ഫീ​​​സ് ആ​​​യി ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്ന​​​താ​​​ണ് സ​​​ർ​​​ക്കാ​​​രി​​​നു ത​​​ല​​​വേ​​​ദ​​​ന​​​യാ​​​കു​​​ന്ന​​​ത്.

നീ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം​​​ത​​​ന്നെ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളാ​​​രം​​​ഭി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ലി​​​ൽ ചി​​​ല കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ നീ​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ഉ​​​യ​​​ർ​​​ന്ന ഫീ​​​സ് വാ​​​ങ്ങി. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഉ​​​യ​​​ർ​​​ന്ന ഫീ​​​സ് ഘ​​​ട​​​ന​​​യ്ക്കു​​​ള്ള ത​​​ങ്ങ​​​ളു​​​ടെ ആ​​​വ​​​ശ്യ​​​ത്തി​​​നു സാ​​​ധൂ​​​ക​​​ര​​​ണ​​​മു​​​ണ്ടെ​​​ന്നാ​​​ണു മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ട്. സ​​​ർ​​​ക്കാ​​​രു​​​മാ​​​യു​​​ള്ള ധാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ൽ സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​വ​​​ന്നി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​ത​​​നു​​​സ​​​രി​​​ച്ചു സം​​​സ്ഥാ​​​ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്നാ​​​ണ് 50 ശ​​​ത​​​മാ​​​നം കു​​​ട്ടി​​​ക​​​ളെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ൽ നീ​​​റ്റ് പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ 2016 സെ​​​പ്റ്റം​​​ബ​​​ർ 28 വ​​​രെ​​​യും അ​​​ത​​​തു കോ​​​ള​​​ജു​​​ക​​​ളാ​​​ണു പ്ര​​​വേ​​​ശ​​​നം പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ​​​ത്. സെ​​​പ്റ്റം​​​ബ​​​ർ 29 മു​​​ത​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ബാ​​​ക്കി​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി.


ഒ​​​ക്ടോ​​​ബ​​​ർ ഏ​​​ഴി​​​നു പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ നീ​​​റ്റ് പ​​​ട്ടി​​​ക​​​യി​​​ൽ​​​നി​​​ന്ന് അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ പ്ര​​​ത്യേ​​​ക ലി​​​സ്റ്റ് ത​​​യാ​​​റാ​​​ക്കി പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ക​​​യു​​​ണ്ടാ​​​യി. ഇ​​​ക്കൂ​​​ട്ട​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് മു​​​ക്കം കെ​​​എം​​​സി​​​ടി കോ​​​ള​​​ജി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ഫീ​​​സി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ​​​ത്. മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ൽ എം​​​ബി​​​ബി​​​എ​​​സി​​​നു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന 11 ല​​​ക്ഷം രൂ​​​പ​​​യും പ​​​ലി​​​ശര​​​ഹി​​​ത നി​​​ക്ഷേ​​​പ​​​വും ഒ​​​ക്കെ വാ​​​ങ്ങി​​​യാ​​​ണു പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം മ​​​റ്റ് സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ണ്ടാ​​​യി​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലും ഉ​​​യ​​​ർ​​​ന്ന ഫീ​​​സ് ഘ​​​ട​​​ന​​​യി​​​ൽ​​​ത​​​ന്നെ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ന്നു.

മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ലും ക​​​മ്മീ​​​ഷ​​​ണ​​​ർ പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തു​​​ന്പോ​​​ൾ ഏ​​​കീ​​​കൃ​​​ത ഫീ​​​സ് വേ​​​ണ​​​മെ​​​ന്ന​​​താ​​​ണ് മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. നേ​​​ര​​​ത്തെ 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ൽ കു​​​റ​​​ഞ്ഞ ഫീ​​​സി​​​ൽ കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. 25,000, 45,000, 2.5 ല​​​ക്ഷം എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ഫീ​​​സ് ഘ​​​ട​​​ന. മാ​​​നേ​​​ജ്മെ​​​ന്‍റ്, എ​​​ൻ​​​ആ​​​ർ​​​ഐ ഫീ​​​സും സ​​​ർ​​​ക്കാ​​​രാ​​​ണു നി​​​ശ്ച​​​യി​​​ച്ചി​​​രു​​​
ന്ന​​​ത്.
മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ള​​​ട​​​ക്കം വി​​​ട്ടു​​​കൊ​​​ടു​​​ക്കേ​​​ണ്ട സാ​​​ഹ​​​ച​​​ര്യം സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​രം കോ​​​ള​​​ജു​​​ക​​​ൾ​​​ക്കു​​​ണ്ട്. മാ​​​നേ​​​ജ്മെ​​​ന്‍റ്, എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റു​​​ക​​​ളി​​​ൽ ഉ​​​യ​​​ർ​​​ന്ന ഫീ​​​സ് വാ​​​ങ്ങി പ്ര​​​വേ​​​ശ​​​നം ന​​​ട​​​ത്തി​​​യ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ കു​​​റ​​​ഞ്ഞ ഫീ​​​സ് ഘ​​​ട​​​ന അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​തി​​​നെ നേ​​​രി​​​ടാ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലു​​​മാ​​​ണ്.
ന്യൂ​​​ന​​​പ​​​ക്ഷ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു ല​​​ഭ്യ​​​മാ​​​യി​​​ട്ടു​​​ള്ള അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ അ​​​ട​​​ക്കം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ൽ ഉ​​​റ​​​പ്പാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. കേ​​​ര​​​ള​​​ത്തി​​​ലാ​​​ക​​​ട്ടെ ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റി​​​നു കീ​​​ഴി​​​ലു​​​ള്ള നാ​​​ലു മെ​​ഡി​​ക്ക​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​ന​​​വും ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക​​​രാ​​​റി​​​ന് ഇ​​​ക്കൊ​​​ല്ലം​​​കൂ​​​ടി കാ​​​ലാ​​​വ​​​ധി​​​യു​​​ണ്ട്. 4.40 ല​​​ക്ഷം രൂ​​​പ ഏ​​​കീ​​​കൃ​​​ത ഫീ​​​സാ​​​യി​​​ട്ടാ​​​ണ് ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ക​​​ത്തോ​​​ലി​​​ക്കാ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ മെ​​​റി​​​റ്റ്, മാ​​​നേ​​​ജ്മെ​​​ന്‍റ് സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കി​​​യ​​​ത്.

ബി​​​ജു കു​​​ര്യ​​​ൻ