വി​ക​സ​ന​ത്തി​ന് എ​തി​ര​ല്ല‌: കെ.​എം. മാ​ണി
വി​ക​സ​ന​ത്തി​ന് എ​തി​ര​ല്ല‌: കെ.​എം. മാ​ണി
Sunday, March 19, 2017 1:22 PM IST
അ​​​തി​​​ര​​​പ്പി​​​ള്ളി: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് വി​​​ക​​​സ​​​ന​​​ത്തി​​​നെ​​​തി​​​ര​​​ല്ലെ​​​ന്നും സ​​​മ​​​വാ​​​യ​​​ത്തോ​​​ടെ​​​യും പ​​​ഠ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യും മാ​​​ത്ര​​​മേ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​വൂ എ​​​ന്നും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​എം. മാ​​​ണി. അ​​​തി​​​ര​​​പ്പി​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് സ​​​മ​​​ര പ്ര​​​ഖ്യാ​​​പ​​​ന ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റേ​​​തു വി​​​ക​​​സ​​​ന സം​​​സ്കാ​​​ര​​​മാ​​​ണ്. പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കു​​​മ്പോ​​ൾ ആ ​​​പ്ര​​​ദേ​​​ശ​​​ത്തെ ആ​​​വാ​​​സ വ്യ​​​വ​​​സ്ഥ​​​യെ ബാ​​​ധി​​​ക്കു​​​മോ എ​​​ന്ന് പ​​​ഠി​​ക്ക​​ണം. ജ​​​ന​​​ങ്ങ​​​ളു​​​ടെ ഭ​​​യാ​​​ശ​​​ങ്ക​​​ക​​​ൾ പ​​​ഠ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ പ​​​രി​​​ഹ​​​രി​​​ക്ക​​​ണം. പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണമെന്ന് അദ്ദേഹം പറഞ്ഞു.


ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ടി. തോ​​​മ​​​സ് മാ​​​സ്റ്റ​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​രു​​ന്നു.​​​ ജോ​​​യ് ഏ​​​ബ്ര​​​ഹാം എം​​​പി, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ, സി.​​​വി.​​​ കു​​ര്യാ​​​​ക്കോ​​​സ്, ബേ​​​ബി മാ​​​ത്യു കാ​​​വു​​​ങ്ങ​​​ൽ, സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ടൽ, ​​​ബേ​​​ബി നെ​​​ല്ലി​​​ക്കു​​​ഴി, ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ ഈ​​​ച്ച​​​ര​​​ത്ത്, സി.​​​എ. ജോ​​​ണി, ജോ​​​ർ​​​ജ് പാ​​​യ​​​പ്പ​​​ൻ, ജോ​​​ണി ചി​​​റ്റി​​​ല​​​പ്പി​​​ള്ളി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.