ഡോ. എ.ടി. ദേവസ്യ നവതിയിലേക്ക്
Sunday, March 19, 2017 11:52 PM IST
പ്രമുഖ വി​​​ദ്യാ​​​ഭ്യാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ സ്ഥാ​​​പ​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​മാ​​യ ഡോ. ​​എ.​​ടി. ദേ​​വ​​സ്യ ഇ​​ന്നു ന​​വ​​തി​​യി​​ലേ​​ക്കു ക​​ട​​ക്കു​​ക​​യാ​​ണ്. മീ​​​ന​​​ച്ചി​​​ൽ താ​​​ലൂ​​​ക്കി​​​ലെ അ​​​ന്ത്യാ​​​ളം ഗ്രാ​​​മ​​​ത്തി​​​ൽ അ​​​റ​​​യ്ക്ക​​​ൽ കു​​​ടും​​​ബ​​​ത്തി​​​ൽ ജ​​​നി​​​ച്ച ദേ​​​വ​​​സ്യ വി​​​ദ്യാ​​​ർ​​​ഥി ജീ​​​വി​​​ത​​​കാ​​​ല​​​ത്തു​​​ത​​​ന്നെ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ക്കൂ​​​ടി പ്ര​​​വ​​​ർ​​​ത്തി​​​ച്ച് ദേ​​​ശീ​​​യ​​​വാ​​​ദി​​​യാ​​​യും സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​നാ​​​യ​​​ക​​​നാ​​​യും അ​​​റി​​​യ​​​പ്പെ​​​ട്ടു. സ്വാ​​​ത​​​ന്ത്ര്യ​​​സ​​​മ​​​ര​​​കാ​​​ല​​​ത്ത് പ​​​ഠി​​​പ്പു​​​മു​​​ട​​​ക്കി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ട​​​നാ​​​ട് സ്കൂ​​​ളി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ടു. തൃ​​​ശി​​​നാ​​​പ്പ​​​ള്ളി​​യി​​ലാ​​​യി​​​രു​​​ന്നു കോ​​​ള​​​ജ് വി​​​ദ്യാ​​​ഭ്യാ​​​സം. പ​​​രീ​​​ക്ഷ​​​യി​​​ൽ ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടി സ്റ്റു​​​വാ​​​ർ​​​ട്ട് പ്രൈ​​​സ് ക​​ര​​സ്ഥ​​മാ​​ക്കി.

1952-ൽ ​​​തേ​​​വ​​​ര കോ​​​ള​​​ജി​​​ൽ ല​​​ക്ച​​​റ​​​റാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. ആ ​​​സ​​​മ​​​യ​​​ത്ത് എ​​​റ​​​ണാ​​​കു​​​ളം കോ​​​ൺ​​​ഗ്ര​​​സ് ക​​​മ്മി​​​റ്റി​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മി​​​റ്റി​​​യി​​​ലും അം​​​ഗ​​​മാ​​​യി. ഇ​​​തി​​​നി​​​ടെ സി​​​ഐ​​​ഡി ഇ​​​ൻ​​​സ്പെ​​​ക്ട​​​റാ​​​യി (കേ​​​ന്ദ്ര ഗ​​​വ​​​ൺ​​​മെ​​​ന്‍റ്) സെ​​​ല​​​ക്‌​​​ഷ​​​ൻ കി​​​ട്ടി​​​യെ​​​ങ്കി​​​ലും മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ എ​​​തി​​​ർ​​​പ്പു​​​കാ​​​ര​​​ണം ഉ​​​പേ​​​ക്ഷി​​​ച്ചു.

1953-ൽ ​​​പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജി​​​ൽ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി. ഇ​​​ക്കാ​​​ല​​​ത്ത് എ​​​കെ​​​സി​​​സി വ​​​ർ​​​ക്കിം​​​ഗ് ക​​​മ്മി​​​റ്റി​​​യി​​​ലും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പോ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കി​​​സാ​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ്റ്റേ​​​റ്റ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ക​​​മ്മി​​​റ്റി​​​യി​​​ലും അം​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. വി​​​മോ​​​ച​​​ന സ​​​മ​​​ര​​​ത്തി​​​ൽ പ​​ങ്കെ​​ടു​​ത്ത് അ​​​റ​​​സ്റ്റ് വ​​​രി​​​ച്ച് ര​​​ണ്ടാ​​​ഴ്ച ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചു. 1959-ൽ ​​​ന​​​ട​​​ന്ന വാ​​​ശി​​​യേ​​​റി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കെ​​​പി​​​സി​​​സി​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു. 1961-ൽ ​​​ഏ​​​റ്റം കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു​​​നേ​​​ടി കെ​​​പി​​​സി​​​സി​​​യി​​​ലേ​​​ക്ക് വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

സാ​​​മൂ​​​ഹ്യ​​​രാ​​ഷ് ‌ട്രീ​​യ​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന ദേ​​​വ​​​സ്യ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ഉ​​​പ​​​രി​​​പ​​​ഠ​​​ന​​​ത്തി​​​നു പോ​​​യി. അ​​​മേ​​​രി​​​ക്ക​​​ൻ ഫെ​​​ലോ​​​ഷി​​​പ്പും കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്കോ​​​ള​​​ർ​​​ഷി​​​പ്പും ല​​​ഭി​​​ച്ചു. നാ​​​ലു​​​വ​​​ർ​​​ഷം കൊ​​​ണ്ട് എം​​​എ, പി​​​എ​​​ച്ച്ഡി ബി​​​രു​​​ദ​​​ങ്ങ​​​ൾ നേ​​​ടി ബ​​​ല്ലാ​​​ർ​​​മീ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​യി.

കാ​​​ൽ​​​നൂ​​​റ്റാ​​​ണ്ടു​​​കാ​​​ലം അ​​​മേ​​​രി​​​ക്ക​​​ൻ സാ​​​മൂ​​​ഹ്യ​​​ജീ​​​വി​​​ത​​​ത്തി​​​ൽ നി​​​റ​​​ഞ്ഞു​​​നി​​​ന്ന ദേ​​​വ​​​സ്യ അ​​​ക്കാ​​​ഡ​​​മി​​​ക് രം​​​ഗ​​​ത്ത് വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചു.​​ ഹൂ ​ഈ​​സ് ഹൂ ​​​ഇ​​​ൻ അ​​​മേ​​​രി​​​ക്ക​​​ൻ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ, ഡി​​​ക്ഷ്ണ​​​റി ഓ​​​ഫ് അ​​​മേ​​​രി​​​ക്ക​​​ൻ സ്കോ​​​ളേ​​​ഴ്സ് എ​​​ന്നീ ഡ​​​യ​​​റ​​​ക്‌​​​ട​​​റി​​​ക​​​ളി​​​ൽ പേ​​​രു ചേ​​​ർ​​​ക്ക​​​ത്ത​​​ക്ക​​​ വി​​​ധം കീ​​​ർ​​​ത്തി ​​​നേ​​​ടി. വി​​​ൽ​​​സ​​​ൺ വി​​​യാ​​​റ്റ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ നേ​​​ടി. അ​​​ങ്ങ​​​നെ​​​യി​​​രി​​​ക്കെ​​​യാ​​​ണ് കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ അ​​​ദ്ദേ​​​ഹ​​​ത്തെ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ സ്ഥാ​​​പ​​​ക വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ ക്ഷ​​​ണി​​​ച്ച​​​ത്.

ആ ​​​ക്ഷ​​​ണം സ്വീ​​​ക​​രി​​​ച്ച് എ​​ത്തി​​യ അ​​​ദ്ദേ​​​ഹം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യെ ഇ​​​ല്ലാ​​​യ്മ​​​യി​​​ൽ​​​നി​​​ന്നു പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തി. യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ കം​​​പ്യൂ​​​ട്ട​​​റൈ​​​സേ​​​ഷ​​​ൻ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി ക​​​രു​​​ണാ​​​ക​​​ര​​​നും അ​​​ന്ന​​​ത്തെ വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ടി.​​​എം. ജേ​​​ക്ക​​​ബും ഒ​​​രു ടേം ​​​കൂ​​​ടി വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ​​​ദ​​​വി​​​യി​​​ലി​​​രി​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ബ​​​ല്ലാ​​​ർ​​​മി​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി അ​​​നു​​​വ​​​ദി​​​ച്ച അ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച​​​തു​​​കൊ​​​ണ്ട് ആ ​​​ഓ​​​ഫ​​​ർ നി​​​ര​​​സി​​​ക്കേ​​​ണ്ടി​​​ വ​​​ന്നു.

യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ഓ​​​ഫീ​​​സി​​​ന്‍റെ പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന് ത​​​റ​​​ക്ക​​​ലി​​​ട്ട​​​തി​​​നു​​​ശേ​​​ഷം അ​​​ന്നു​​​ത​​​ന്നെ കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്നും അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. നാ​​​ലു​​​വ​​​ർ​​​ഷം കൂ​​​ടി അ​​​വി​​​ടെ സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച​​​തി​​​നു​​​ശേ​​​ഷം 1991-ൽ ​​​കേ​​​ര​​​ള​​​ത്തി​​​ൽ തി​​​രി​​​ച്ചെ​​​ത്തി.

പാ​​​ലാ​​​യി​​​ൽ താ​​​മ​​​സ​​​മാ​​​ക്കി​​​യ ഡോ. ​​​ദേ​​​വ​​​സ്യ രാ​​​ഷ്‌ട്രീ​​​യ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഒ​​​ഴി​​​കെ​​​യു​​​ള്ള എ​​​ല്ലാ പൊ​​​തു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു. നി​​ര​​വ​​ധി ഗ്ര​​​ന്ഥ​​​ങ്ങ​​​ളും ര​​​ചി​​​ച്ചു. എ​​​കെ​​​സി​​​സി അ​​​ഡ്വൈ​​​സ​​​റി ബോ​​​ർ​​​ഡ് മെം​​​ബ​​​ർ, കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ട്ര​​​സ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ, ലാ​​​ൽ​​​ബ​​​ഹ​​​ദൂ​​​ർ ശാ​​​സ്ത്രി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യം​​​ഗം, ആ​​​ർ.​​​വി. തോ​​​മ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ, ഗാ​​​ന്ധി പീ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ കോ​​​ട്ട​​​യം ജി​​​ല്ലാ ചെ​​​യ​​​ർ​​​മാ​​​ൻ, വാ​​​ഴ​​​ക്കു​​​ളം വി​​​ശ്വ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി​​​യം​​​ഗം, പാ​​​ലാ രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ന്നീ പ​​​ദ​​​വി​​​ക​​​ളും വ​​​ഹി​​​ച്ചി​​​ട്ടു​​​ണ്ട്.
സീ​​​റോ-​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബ​​​ഹു​​​മ​​​തി​​​യാ​​​യ സ​​​ഭാ​​​താ​​​രം അ​​​വാ​​​ർ​​​ഡ് ഉ​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി അ​​​വാ​​​ർ​​​ഡു​​​ക​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തി​​​നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

ജോൺ കച്ചിറമറ്റം