സ്ത്രീസ്വാ​ത​ന്ത്ര്യത്തിനായി ശ​ബ്‌ദമുയർത്തണം: വൃന്ദ
സ്ത്രീസ്വാ​ത​ന്ത്ര്യത്തിനായി ശ​ബ്‌ദമുയർത്തണം: വൃന്ദ
Sunday, March 19, 2017 1:22 PM IST
അ​​​ഗ​​​ളി: സ്ത്രീ ​​​സ്വാ​​​ത​​​ന്ത്ര്യ​​​നി​​​ഷേ​​​ധ​​​ത്തി​​​നെ​​​തി​​​രേ ദൈ​​​ന്യ​​​ത തോ​​​ന്നാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മ​​​ല്ല, ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്താ​​​നു​​​ള്ള സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്നു ദേ​​​ശീ​​​യ സാ​​​മൂ​​​ഹി​​​ക-​​​രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​വ് വൃ​​​ന്ദ കാ​​​രാ​​​ട്ട്. അ​​​ട്ട​​​പ്പാ​​​ടി കി​​​ല ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ അ​​​ട്ട​​​പ്പാ​​​ടി സ​​​മ​​​ഗ്ര ആ​​​ദി​​​വാ​​​സി വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി, കു​​​ടും​​​ബ​​​ശ്രീ, ജെ​​​ൻ​​​ഡ​​​ർ റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ ഉ​​​ദ്ഘാ​​​ട​​​ന​​​വും വ​​​നി​​​താ​​​ദി​​​നാ​​​ഘോ​​​ഷ​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​വ​​​ർ.

വി​​​ക​​​സ​​​നം പൂ​​​ർ​​​ണ​​​മാ​​​യി തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ ആ​​​ദി​​​വാ​​​സി​​​ക​​​ൾ​​​ക്ക് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക​​​ണം. ​ആ​​​ദി​​​വാ​​​സി യു​​വ​​തി​​ക​​ൾ പ​​​റ​​​യു​​​ന്ന കാ​​​ര്യം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചെ​​​വി​​​കൊ​​​ള്ള​​​ണം. സ്ത്രീ​​​ക​​​ൾ​​​ക്ക് ആ​​​ധു​​​നി​​​ക സം​​​സ്കാ​​​രം വാ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം. 8,000 ആ​​​ദി​​​വാ​​​സി അ​​​യ​​​ൽ​​​കൂ​​​ട്ട​​​ങ്ങ​​​ളി​​​ലൂ​​​ടെ ഒ​​​ന്ന​​​ര​​​കോ​​​ടി നി​​​ക്ഷേ​​​പം സ​​​മാ​​​ഹ​​​രി​​​ച്ച​​​തു രാ​​​ജ്യ​​​ത്തെ റി​​​ക്കാ​​​ർ​​​ഡാ​​​ണ്.

കു​​​ടും​​​ബ​​​ശ്രീ മു​​​ഖാ​​​ന്തി​​​രം അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ 192 ഉൗ​​​രു​​​ക​​​ളി​​​ലും ക​​​മ്യൂണി​​​റ്റി കി​​​ച്ച​​​ണ്‍ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തു പ്ര​​​ശം​​​സ​​​നീ​​​യാ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. അ​​​ട്ട​​​പ്പാ​​​ടി​​​യി​​​ലെ മാ​​​മ​​​ണ ഉൗ​​​രി​​ൽ അ​​​വ​​​ർ സ​​​ന്ദ​​​ർ​​​ശ​​നം ന​​ട​​ത്തി. ആ​​​ദി​​​വാ​​​സി​​​ക​​​ൾ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത രീ​​​തി​​​യി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യ ഭ​​​ക്ഷ​​​ണ​​​വും ക​​​ഴി​​​ച്ചാ​​​ണു വൃ​​ന്ദ മ​​​ട​​​ങ്ങി​​​യ​​​ത്.


കി​​​ല ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ എ​​​ൻ.​ ഷം​​​സു​​​ദീ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു. കു​​​ടും​​​ബ​​​ശ്രീ ഷോ​​​ള​​​യൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി പ്ര​​​സി​​​ഡ​​​ന്‍റ് മ​​​രു​​​തി, സെ​​​ക്ര​​​ട്ട​​​റി മോ​​​ഹ​​​ന, കു​​​ടും​​​ബ​​​ശ്രീ പു​​​തൂ​​​ർ പ​​​ഞ്ചാ​​​യ​​​ത്ത് സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി രാ​​​ധ എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ള​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ശ്രീ​​​ല​​​ക്ഷ്മി ശ്രീ​​​കു​​​മാ​​​ർ, പാ​​​ല​​​ക്കാ​​​ട് ഡി​​​എം​​​സി സൈ​​​ത​​​ല​​​വി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. എ​​​ൻ.​​​ആ​​​ർ.​​​എ​​​ൽ.​​​എ ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​റും കു​​​ടും​​​ബ​​​ശ്രീ അ​​​ട്ട​​​പ്പാ​​​ടി സ്പെ​​​ഷ​​ൽ പ്രോ​​​ജ​​​ക്ട് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ ഡോ. ​​​സീ​​​മ ഭാ​​​സ്ക​​​ർ സ്വാ​​​ഗ​​​ത​​​വും കു​​​ടും​​​ബ​​​ശ്രീ ബ്ലോ​​​ക്ക് സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി ഗി​​​രി​​​ജ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.